മണ്ണാര്‍ക്കാട് : കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ മേഖലകളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമ്പോഴും മദ്യശാലകള്‍ അടച്ചിടാന്‍ മാത്രം തയ്യാറാവത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മണ്ണാര്‍ ക്കാട് മണ്ഡലം കമ്മിറ്റി നഗരത്തിലെ വിദേശമദ്യ വില്‍പ്പന ശാല ഉപരോധിച്ചു.പവിത്രമായ ആരാധനാലയങ്ങള്‍ക്കുവരെ നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മദ്യശാലകളെ ഒഴിവാക്കിയത് സര്‍ക്കാറും ബാര്‍ മുതലാളിമാരും തമ്മിലുള്ള കൂട്ടുകച്ചവടമാണ് വ്യക്തമാക്കു ന്നതെന്നു യൂത്ത് ലീഗ് ആരോപിച്ചു.യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, മുസ് ലിം ലീഗ് മണ്ഡലം സെക്രട്ടറി ഷഫീഖ് റഹ്മാന്‍, യൂത്ത് ലീഗ് ജില്ലാ വൈ. പ്രസിഡണ്ട് നൗഷാദ് വെളളപ്പാടം, സെക്രട്ടറി അഡ്വ. നൗഫല്‍ കളത്തില്‍, മണ്ഡലം ട്രഷറര്‍, ഷറഫുദ്ദീന്‍ ചങ്ങലീരി, ഭാരവാ ഹികളായ സൈനുദ്ദീന്‍ കൈതച്ചിറ,സക്കീര്‍ മുല്ലക്കല്‍,പടുവില്‍ മാനു,മുനീര്‍ പുല്ലത്ത്, ജിഷാര്‍ നെച്ചുളളി,സി.കെ അഫ്‌സല്‍, സി. മുജീബ് റഹ്മാന്‍, മണ്ഡലം പ്രവര്‍ത്തക സമിതയഗങ്ങളായ, സമദ് പൂവക്കോടന്‍, ഷമീര്‍ നമ്പിയത്ത്, നസിമുദ്ദീന്‍, അന്‍വര്‍ മണലടി, സാദിഖ് ആന മൂളി , മനാഫ് കോട്ടോപ്പാടം എന്നിവര്‍ സംസാരിച്ചു.