തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഹൈസ്‌കൂള്‍,പ്ലസ് വണ്‍,പ്ലസ് ടു പരീക്ഷകളും സര്‍വ്വകലാശാല പരീക്ഷകളുമാണ് മാറ്റിയത്.മുഖ്യമന്ത്രിയുടെ അധ്യ ക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.8,9 ക്ലാസുകളിലെ പരീക്ഷകള്‍ ഉപേക്ഷിച്ചു.എംജി സര്‍വ്വകലാശാല ഇന്ന് നടക്കേണ്ടിയി രുന്ന പരീക്ഷകളും മാറ്റി.ചോദ്യ പേപ്പര്‍ അയച്ചെങ്കിലും വിതരണം ചെയ്തിട്ടില്ലെന്ന കണ്ടെത്തിയതിനാലാണിത്.നേരത്തെ ഇന്നത്തെ പരീക്ഷകള്‍ മാറ്റി വെക്കേണ്ടെന്നായിരുന്നു തീരുമാനം.കാലിക്കറ്റ് സര്‍വ്വകലാശാല ഇന്ന് ഉച്ചകഴിഞ്ഞ് നടത്താനിരുന്ന പരീക്ഷകള്‍ ഉള്‍പ്പടെ എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റി വെച്ചതായി രജിസ്ട്രാര്‍ അറിയിച്ചു.കണ്ണൂര്‍ സര്‍വ്വകലാ ശാല ഇന്ന് (20-02-2020) ഉച്ച മുതല്‍ നടക്കാനിരുന്നതുള്‍പ്പടെയുള്ള എല്ലാ പരീക്ഷകളും മാറ്റി വെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയി ക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ ഡോ.പി.ജെ.വിന്‍സെന്റ് അറിയിച്ചു. പരീക്ഷകള്‍ മാറ്റി വെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും പരീക്ഷ കള്‍ തുടരുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തി ലാണ് സര്‍ക്കാര്‍ മുന്‍ നിലപാട് തിരുത്തിയത്. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ മാറ്റിയിട്ടും പരീക്ഷകള്‍ മാറ്റാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. രക്ഷിതാ ക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസം പകരുന്നതാണ് നടപടി.ശേഷിക്കുന്ന പരീക്ഷകള്‍ എപ്പോള്‍ നടത്തണമെന്ന് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.