മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് വ്യാപാരി ദിനം സമുചിതമായി ആചരിച്ചു.വ്യാപാരഭവനില്‍ യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണിമ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം സന്ദേശം നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി യൂണിറ്റിലെ ഒരു വ്യാപാരിക്ക് ചികിത്സയ്ക്കും മറ്റൊരു വ്യാപാരിക്ക് സ്ഥാപ നം നടത്തികൊണ്ട് പോകാനുള്ള ധനസഹായവും നല്‍കി. ഭാരവാഹികളുടെ നേതൃത്വ ത്തില്‍ സംസ്ഥാന-ജില്ലാ കമ്മിറ്റികളുടെ നിര്‍ദേശപ്രകാരം വയനാട് ദുരിതാശ്വാസ ഫണ്ട് കളക്ഷനും നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!