പെരിന്തല്‍മണ്ണ: രക്തബാങ്കിന്റെ പ്രവര്‍ത്തനവും ഉപകരണങ്ങളെയും അടുത്തറിയാന്‍ വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് അംഗങ്ങള്‍ പെരിന്തല്‍മണ്ണ രക്തബാങ്ക് സന്ദര്‍ശിച്ചു. രക്തശേഖരണം, പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ് എന്നിവ വേര്‍ തിരിക്കല്‍, വേര്‍തിരിച്ച രക്തഘടകങ്ങളുടെ സംഭരണം, വിവിധ പരിശോധനകള്‍ എന്നീ പ്രക്രിയകള്‍ വിദ്യാര്‍ഥികള്‍ നേരില്‍കണ്ട് മനസ്സിലാക്കി. എച്ച്.ഐ.വി, മലേറി, രക്തഗ്രൂപ്പുകള്‍ തുടങ്ങീ വിവിധ പരിശോധനകള്‍ നടത്തുന്ന ലബോറട്ടറി, രക്തഘടക ങ്ങള്‍ വേര്‍തിരിക്കുന്ന കോമ്പണന്റ് സപ്പറേഷന്‍ റൂം, വേര്‍തിരിച്ച പ്ലാസ്മ പ്ലേറ്റ് എന്നിവ കേടുകൂടാതെ സൂക്ഷിക്കുന്ന സ്റ്റോറേജ് സംവിധാനം, വിവിധ ഉപകരണങ്ങളും വിദ്യാ ര്‍ഥികള്‍ പരിചയപ്പെട്ടു. രക്തബാങ്ക് സൂപ്രണ്ട് ഡോ. സലിം, ജീവനക്കാരായ ടി.അന്‍വര്‍ അലി, എം.കെ സജ്‌ന, അനഘ.പി.രമേശ്, വി.ധന്യ, എന്‍.കെ സുരേഷ്‌കുമാര്‍ എന്നിവര്‍ വിദ്യാര്‍ഥികളോട് സംവദിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഒ,മുഹമ്മദ് അന്‍വര്‍, ലീഡര്‍മാരായ കെ.മുഹമ്മദ് റിജാസ്, ഫാത്തിമത്ത് ശര്‍മിനാസ്, മുഹമ്മദ് ശിഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.