മണ്ണാര്‍ക്കാട് : അലനല്ലൂര്‍ പഞ്ചായത്തിലെ കോട്ടപ്പള്ള പ്രദേശത്തെ മണ്ഡപക്കുന്ന്, ചൂരി യോട് ഭാഗങ്ങളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലും പരിസരത്തെ വീടുകളി ലും ജിയോളി- റെവന്യു വകുപ്പുകളും പഞ്ചായത്തും സംയുക്തമായി പരിശോധിച്ചു. ക്വാറി പ്രവര്‍ത്തനത്തെ സംബന്ധിച്ച പരാതികള്‍ നിലനില്‍ക്കെ കഴിഞ്ഞദിവസം പ്രദേശത്തുള്ളവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയതിന്റെ കൂടി പശ്ചാത്തല ത്തിലാണ് അധികൃതര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
പാറമടകളിലെ സ്‌ഫോടനത്തിന്റെ തീവ്രത മൂലം വീടുകള്‍ക്ക് വിള്ളലുണ്ടാകുന്നതട ക്കമുള്ള ആശങ്കകള്‍ പ്രദേശവാസികള്‍ അധികൃതരെ ബോധിപ്പിച്ചു. സുരക്ഷാ ഭീഷ ണിയുള്ളതിനാല്‍ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും പറഞ്ഞു. വിള്ളലുകളുണ്ടാ യതുള്‍പ്പടെ ഭൂരിഭാഗം വീടുകളിലും സംഘം പരിശോധന നടത്തി. ജനങ്ങള്‍ ഉന്നയിച്ച സുരക്ഷാഭീഷണിയടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമ ര്‍പ്പിക്കുമെന്ന് ജില്ലാ ജിയോളജിസ്റ്റ് എം.വി.വിനോദ് പറഞ്ഞു. അനുവദിക്കപ്പെട്ട അളവി ല്‍ കൂടുതല്‍ ഖനനം നടത്തിയിട്ടുണ്ടോ എന്നതും പരിശോധിച്ച് തുടര്‍നടപടികളുണ്ടാ കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ജില്ലാ ജിയോളജി സ്റ്റ് ഉള്‍പ്പെടുന്ന സംഘം സ്ഥലത്തെത്തിയത്. ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ പരിശോ ധന പൂര്‍ത്തിയാക്കി.
ക്വാറി പ്രവര്‍ത്തനത്തിനെതിരെ ആക്ഷന്‍ കമ്മിറ്റി ജില്ലാ കലക്ടര്‍, എ.ഡി.എം, ജിയോള ജി, റെവന്യു വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു.പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവ ശ്യപ്പെട്ട് അലനല്ലൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ക്വാറി ക്രഷര്‍ വിരുദ്ധ സമിതി യുടെ നേതൃത്വത്തില്‍ കഴിഞ്ഞമാസം സമരം നടത്തിയിരുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ മഴയില്‍ ക്വാറിയുടെ ഭാഗത്തുള്ള ഉറവകളില്‍ നിന്നെത്തിയ വെളളത്തിന് നിറവ്യത്യാസം കണ്ടത് ശ്രദ്ധയില്‍പെട്ടത് പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കുടുംബങ്ങളെ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയത്. ഈ ക്യാംപ് അവസാനിപ്പിച്ചതോടെ കുടുംബങ്ങള്‍ വീട്ടിലേക്ക് മടങ്ങി. പ്രദേശത്ത് ജിയോളജി വകുപ്പ് പരിശോധന നടത്ത ണമെന്ന ജനകീയ ആവശ്യമുയര്‍ന്നത് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ബന്ധപ്പെട്ട വകു പ്പിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇന്ന് ഉദ്യോഗസ്ഥരെത്തിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍, സ്ഥിരം സമിതി അധ്യക്ഷ എം.ജിഷ, ഗ്രാമ പഞ്ചായത്ത് അംഗം ബഷീര്‍ പടുകുണ്ടില്‍, തഹസില്‍ദാര്‍ കെ.രേവ, ഡെപ്യുട്ടി തഹസില്‍ദാര്‍മാരായ സി.വിനോദ്, കെ.രാമന്‍കുട്ടി, മിനറല്‍ റെവന്യു ഇന്‍സ്‌പെക്ടര്‍ കെ.സജീവ് ബാബു, കെ.ടി.ഹംസപ്പ,ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഓം പ്രകാശ്, അബ്ദുള്‍ റസാഖ്, നിജാസ് ഒതുക്കുംപുറത്ത്, യൂസഫ് തെക്കന്‍, അക്ബര്‍ കരുവള്ളി, വി.പി.ഉമ്മര്‍പ്പ, അബ്ദുള്‍ നാസര്‍, ഹംസ പോറ്റൂരാന്‍, പി.ഷിബു എന്നിവരും പങ്കെടുത്തു. നാട്ടുകല്‍ പൊലിസ് സ്റ്റേഷന്‍ എസ്.ഐ രാമദാസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു.