മണ്ണാര്‍ക്കാട് : വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ നട ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ സേവ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സ്‌കൂളില്‍ ക്ലാസ് മുറികള്‍, ഉപജീവന മാര്‍ഗത്തിനായി സ്വയംതൊഴില്‍ പദ്ധതി എന്നിവയാണ് ആലോചനയിലുള്ളതെന്ന് സേവ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഫിറോസ് ബാബു അറിയിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടവുമായി ആലോചിച്ച് നടപ്പില്‍വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കും. സംഘടനാ വിഹിതമായി പദ്ധതിയിലേക്ക് ഒരു ലക്ഷം രൂപ മാറ്റി വെയ്ക്കും. പ്രവര്‍ ത്തനങ്ങള്‍ക്കായി പൊതുസമൂഹത്തില്‍ നിന്നും ഫണ്ട് സ്വീകരിക്കും. മുന്‍കാലങ്ങളില്‍ പ്രകൃതിദുരന്ത സമയങ്ങളില്‍ സേവ് മണ്ണാര്‍ക്കാട് നടത്തിയ ഇടപെടലുകള്‍ക്ക് ലഭിച്ച വലിയ ജനപിന്തുണ ലഭിച്ചിരുന്നു. ഇത്തവണ വയനാട്ടിലെ ദുരന്തബാധിത മേഖലയ്ക്ക് സാന്ത്വനമേകാന്‍ കോട്ടപ്പുറം ദര്‍ശന കോളജ് 2001 ബാച്ച് പ്രീഡിഗ്രി സഹപാഠികള്‍ സ്വരൂപിച്ച 200 പേര്‍ക്കുള്ള വസ്ത്രങ്ങള്‍, ടോയ്‌ലെറ്ററീസ് എന്നിവ സേവ് മണ്ണാര്‍ക്കാടിനെ ഏല്‍പ്പിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ നാസര്‍, സഹപാഠി ഗ്രൂപ്പ് പ്രതിനിധി റഷീദ് എന്നിവര്‍ ചേര്‍ന്നാണ് ഉല്‍പ്പന്നങ്ങള്‍ കൈമാറിയത്. യോഗത്തില്‍ സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷനായി. സെക്രട്ടറി നഷീദ് പിലാക്കല്‍, ട്രഷറര്‍ കൃഷ്ണകുമാര്‍, ഭാരവാഹികളായ അസ്ലം അച്ചു, സി ഷൗക്കത്ത് അലി, കെ പി അബ്ദുറഹ്മാന്‍, സലാം കരിമ്പന, ഉമ്മര്‍ റിഗല്‍, ഫക്രുദീന്‍, അബു റജ താഹിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.