ബ്രോഷര്‍ പുറത്തിറക്കിയത് ഐ.ജെ.യു. ദേശീയകൗണ്‍സിലില്‍

മണ്ണാര്‍ക്കാട് : കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ബ്രോഷര്‍ ഹരിയാനയിലെ പഞ്ചകുലയില്‍ നടക്കുന്ന ഇന്‍ഡ്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ വെച്ച് പ്രകാശനം ചെയ്തു. ഐ.ജെ.യു. സെക്രട്ടറി ജനറല്‍ ബല്‍വിന്ദര്‍ സിംഗ് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ജനറല്‍ കണ്‍വീന റും ഐ.ജെ.യു. ദേശീയസമിതി അംഗവുമായ പി.കെ.രതീഷിന് ബ്രോഷര്‍ കൈമാറി പ്രകാശനം നിര്‍വഹിച്ചു. ഐ.ജെ.യു. പ്രസിഡന്റ് ശ്രീനവാസ റെഡ്ഡി, ട്രഷറര്‍ എസ്.എന്‍. സിന്‍ഹ, കെ.ജെ.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.സുരേന്ദ്രന്‍, സംസ്ഥാന സെ ക്രട്ടറി സി.എം.സബീറലി, ഐ.ജെ.യു. ദേ ശീയ കൗണ്‍സില്‍ അംഗം ആര്‍. ശിവശങ്കര പ്പിള്ള, സംസ്ഥാന മീഡിയ കോര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍, സംസ്ഥാന കമ്മിറ്റി അംഗ ങ്ങളായ വാസന്തി പ്രഭാകരന്‍, സീതവിക്രമന്‍ എന്നിവര്‍ പങ്കെടുത്തു. ഈ മാസം 24, 25 തീയതികളില്‍ തിരൂരില്‍ വെച്ചാണ് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനം നടക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!