മണ്ണാര്‍ക്കാട് : വില്‍പ്പനക്കായി വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളത്രയും വയ നാട്ടിലെ ദുരിതബാധിതര്‍ക്കായി നല്‍കി ഭിന്നശേഷിക്കാരനായ യുവാവ് മാതൃകയായി. മുക്കണ്ണം വളപ്പുള്ളി വീട്ടില്‍ വി.ടി.റിയാസാണ് കാരുണ്യത്തിന്റെ ഉറവവറ്റാത്ത മനസ്സി ന്റെ ഉടമ. ഒരു വര്‍ഷം മുമ്പ് സുഹൃത്തു ഫാസിലുമൊത്ത് അട്ടപ്പാടിയില്‍ തുണിക്കട നടത്തിയിരുന്നു. സുഹൃത്ത് വിദേശത്ത് പോയതോടെ കടയിലെ സാധനങ്ങളുമായി റി യാസ് ചുരമിറങ്ങി. തുടര്‍ന്ന് വീട്ടില്‍ തുണിവില്‍പ്പന നടത്തി വരികയായിരുന്നു. കുടും ബാംഗങ്ങളുടെ സഹായത്തോടെ ഉണ്ണിയപ്പവും അച്ചാറുമുണ്ടാക്കി മുച്ചക്രവാഹനത്തില്‍ വഴിയോരത്ത് വില്‍പ്പനയും നടത്തുന്നുണ്ട്.
ഭാര്യ സലീന, മക്കളായ റയാന്‍, ഹയാന്‍ എന്നിവരോടൊപ്പം വാടക വീട്ടിലാണ് റിയാസ് കഴിയുന്നത്. മക്കളില്‍ മൂത്തയാള്‍ക്കും റിയാസിനെ പോലെ ശാരീരിക ബുദ്ധിമുട്ടുകളു ണ്ട്. കിടന്നാലോ ഇരുന്നാലോ എഴുന്നേല്‍ക്കാന്‍ കഴിയാതെ വരുന്ന അപൂര്‍വരോഗത്തിന് ചികിത്സ നടത്തി വരികയാണ് കുടുംബം. പ്രാരാബ്ദങ്ങളേറെയുള്ള ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന റിയാസിന്റെ മനസ്സിനെയും മുണ്ടക്കൈയിലെ ഉരുള്‍ദുരന്തം വല്ലാതെ പിടിച്ചുലച്ചു. ഇതിനിടെ കടയിലെ സാധനങ്ങള്‍ ദുരിതബാധിത മേഖലയിലുള്ളവര്‍ക്ക് മുഴുവനായി നല്‍കുന്ന ഒരാളുടെ വാര്‍ത്ത സാമൂഹിക മാധ്യമ ത്തിലൂടെ കണ്ടതോടെ വീട്ടിലുള്ള തുണിത്തരങ്ങളും ഇത്തരത്തില്‍ കൈമാറാന്‍ റിയാ സ് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം വിദേശത്തുള്ള സുഹൃത്തിനെ അറിയിച്ച പ്പോള്‍ പ്രശംസിക്കുകയാണ് ചെയ്തതെന്ന് റിയാസ് പറഞ്ഞു.
ഇതിനിടെ മുക്കണ്ണത്തെ എം.സിറ്റി ക്ലബ് അംഗങ്ങള്‍ ദുരിതബാധിതര്‍ക്കായി അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നതറിഞ്ഞു. ക്ലബ്ബ് അംഗങ്ങളോട് വീട്ടിലേക്ക് വരാന്‍ ആവ ശ്യപ്പെട്ടു. പലഹാരങ്ങളാകും റിയാസ് നല്‍കുകയെന്നുവിചാരിച്ചാണ് ക്ലബ് പ്രസിഡന്റ് പ്രസിഡന്റ് മുസ്തഫ, സെക്രട്ടറി ഷാമില്‍, മിഥിലാജ്, സാലി, ഷുഹൈബ് എന്നിവരെത്തി യത്. എന്നാല്‍ വാടകവീട്ടിലെ പുത്തന്‍ തുണിശേഖരം അപ്പാടെ റിയാസ് കൈമാറിയത് ക്ലബ് പ്രവര്‍ത്തകരെ അമ്പരപ്പിച്ചു. ഉറ്റവരും ഉടവരും നഷ്ടപ്പെട്ട് വിലപിക്കുന്നവര്‍ക്ക് തന്നാലാകും വിധമുള്ള സഹായം ചെയ്യാനായതിന്റെ നിറഞ്ഞ ആശ്വാസത്തിലാണ് റിയാസും കുടുംബവും. ഇദ്ദേഹത്തിന്റെ നന്‍മയെ വാഴ്ത്തുകയാണ് മണ്ണാര്‍ക്കാട്ടുകാര്‍. ഒത്തിരിപ്രയാസങ്ങള്‍ക്ക് നടുവിലും ആരോടും പരിഭവമോ പരാതികളോ പറയാതെ മുക്കണ്ണം പാലത്തിന് സമീപം നിവര്‍ത്തി വെച്ച കുടക്കീഴില്‍ ഇരുന്ന് റിയാസ് പലഹാര കച്ചവടം തുടരുകയാണ്.