മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടും അട്ടപ്പാടിയിലും 220 കെ.വി. സബ് സ്റ്റേഷന്‍ സ്ഥാപിക്കണ മെന്ന് മണ്ണാര്‍ക്കാട് കെ.എസ്.ഇ.ബി. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. അട്ടപ്പാടിയില്‍ കാറ്റാടി, സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി കമ്മീഷന്‍ ചെയ്യുക എന്നീ ആവശ്യങ്ങളും അംഗീകരിച്ച് പ്രമേയം പാസാക്കി. ഡിവിഷന്‍ പരിസരത്തുനടന്ന സമ്മേ ളനം സംസ്ഥാന സെക്രട്ടറി സെറീനബാനു ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് എം. നാരായണന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജി. വിജയകുമാര്‍, സി.എന്‍. ശിവന്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ജില്ലാ പസിഡന്റ് പ്രസാദ് മാത്യു, സെ ക്രട്ടറി നാരായണന്‍, കെ.എ. ശിവദാസന്‍, പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം. നാരായണന്‍ (പ്രസി.), എ.ജെ. സോമന്‍ (വൈ.പ്രസി), പി. വേണു ഗോപാലന്‍ (സെക്ര.), കെ. ശശികുമാര്‍ (ജോ.സെക്ര.), എം.കെ. വേണുഗോപാലന്‍ (ഖജാ.), സി.എന്‍. ശിവന്‍ (കേന്ദ്ര കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.