കല്ലടിക്കോട് : കരിമ്പയില്‍ തെരുവുനായകള്‍ പശുക്കുട്ടിയെ കടിച്ചു കൊന്നു. പാറക്കല്‍ വെള്ളക്കാട് സുരേഷിന്റെ മൂന്ന് മാസം പ്രായമായ പശുക്കുട്ടിയാണ് പത്തോളം തെരുവു നായ്ക്കള്‍ കൊന്നത്. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. തൊഴുത്തില്‍ നിന്നും മാറ്റി പുറത്ത് മരച്ചുവട്ടില്‍ കെട്ടിയിട്ട് വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരു ന്നു ആക്രമണം.പശുക്കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പുറത്ത് വന്നു. ബഹളം കുട്ടി അയല്‍വാസികള്‍ ഓടിക്കൂടിയാണ് നായകളെ ഓടിച്ചത്. സംഭവമറിഞ്ഞ് ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി. പാറക്കല്‍, ചെറുള്ളി, ആലുംകുന്ന്, കുറിഞ്ഞിപ്പാടം തുടങ്ങിയ പ്രദേശങ്ങളില്‍ തെരുവുനായശല്ല്യമുണ്ട്. പുലര്‍ച്ചെ ടാപ്പിങ്ങി ന് പോകുന്നവര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് നേരെ പലതവണ ആക്രമണ ശ്രമം ഉണ്ടായിട്ടുണ്ട്. വിവിധ ഭാഗങ്ങളിലായി നൂറിലധികം കോഴികളെയും കൊന്നിട്ടു ണ്ട്. നായ്ക്കളുടെ ആക്രമണത്തില്‍ മയിലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!