അലനല്ലൂര്‍ : ഗൂഗിള്‍ മാപ്പുനോക്കി അലനല്ലൂരില്‍ നിന്നും കരുവാരക്കുണ്ടിലേക്ക് പോയ ചരക്ക് ലോറി പൊന്‍പാറ റോഡില്‍ കുടുങ്ങി. തമിഴ്‌നാട്ടില്‍ നിന്നും വൈക്കോല്‍ കയറ്റി യെത്തിയ ലോറിയാണ് വഴിയിലകപ്പെട്ടത്. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു സംഭവം .റോഡിന്റെ വീതികുറവിന് പുറമേ വൈദ്യുതി ലൈനും കേബിളും റോഡ് നിരപ്പില്‍ നിന്നും അധിക ഉയരത്തിലല്ലാത്തത് സുഗമമായ കടന്ന് പോക്കിന് പ്രയാസം സൃഷ്ടിച്ച തും വിനയായി. കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ നിന്നാണ് അലനല്ലൂരില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് എടത്തനാട്ടുകര റോഡിലേക്ക് വാഹനം പ്രവേശിച്ചത്. എടത്തനാട്ടുകരയിലെത്തിയപ്പോള്‍ കരുവാരക്കുണ്ടിലേക്കുള്ള ഏറ്റവും എളുപ്പവഴിയാ യ പൊന്‍പാറ റോഡിലേക്ക് തിരിയാന്‍ നിര്‍ദേശം ലഭിച്ചു. ഇവിടെ നിന്ന് നൂറ് മീറ്റര്‍ കഴി ഞ്ഞപ്പോഴേക്കും ഡ്രൈവര്‍ക്ക് പന്തികേട് തോന്നി. എതിരെ വാഹനം വന്നാല്‍ അരികൊ രുക്കി നല്‍കാന്‍ വീതിയില്ലെന്ന് കണ്ട് മടങ്ങിപോകാനായി വാഹനം തിരിച്ചപ്പോള്‍ ഒരു വശം ചെളിയില്‍ താഴുകയും ചെയ്തു. തുടര്‍ന്ന് മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോ ടെ വാഹനത്തെ ഇരുമ്പുചങ്ങലയില്‍ ബന്ധിച്ച് കുഴിയില്‍ നിന്നും പുറത്തെടുക്കുകയാ യിരുന്നു. എടത്തനാട്ടുകരയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞു പൊന്‍പാറ വഴി കരുവാ രക്കുണ്ടിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുമെങ്കിലും വലിയവാഹനങ്ങള്‍ക്ക് ഇതു വഴി പ്രയാസമാണ്. ഇടത്തോട്ട് തിരിഞ്ഞ് ആഞ്ഞിലങ്ങാടി വഴിയാണ് സൗകര്യപ്രദം. ഈവഴിയിലൂടെയാണ് പിന്നീട് ചരക്ക് ലോറി ലക്ഷ്യസ്ഥാനത്തേക്ക് പോയത്.