തച്ചനാട്ടുകര: ആരോഗ്യം വിഷരഹിത പച്ചക്കറിയിലൂടെ വിദ്യാലയങ്ങളില്‍ നിന്നും എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ പച്ചക്കറിതോട്ടം പദ്ധതിക്ക് തച്ചനാട്ടുകരയില്‍ തുടക്ക മായി. തച്ചനാട്ടുകര കൃഷിഭവന്റെ സഹകരണത്തോടെ ചാമപ്പറമ്പ് എ.എം.എല്‍.പി. സ്‌കൂളിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം ഉദ്ഘാടനം ചെയ്തു. വെണ്ട, വഴുതന, മുളക്, പയര്‍ എന്നിവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. കുട്ടികളാണ് കൃഷിയുടെ പരിചരണം നടത്തുക. കുട്ടികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തലും, അധ്വാനത്തിന്റെ മഹത്വം ബോധ്യപ്പെടുത്തലും പദ്ധതിയുടെ ഉദ്ദേശ്യങ്ങളാണ്. പ്രധാനദ്ധ്യാപകന്‍ കൃഷ്ണനുണ്ണി അധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് സമദ് പദ്ധതി വിശദീകരണം നടത്തി. പി.ടി.എ. കമ്മറ്റിഅംഗം എം.അബ്ബാസ്, അധ്യാപകരായ ഇ.കെ.ഹസ്‌കര്‍, കെ.സുനില്‍, എം.സൂരജ്, സി.ഷഹബ, എം കെ.ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.