മണ്ണാര്‍ക്കാട് :ഗവ. താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ ഷീറ്റ് മേഞ്ഞ മേല്ക്കൂരകളില് അടിഞ്ഞുകൂടിയ കരിയിലകള്‍ അഗ്നിരക്ഷാസേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് വള ണ്ടിയര്‍മാരും നീക്കംചെയ്തു. മാസത്തിലൊരിക്കല്‍ പൊതുസേവനം നടത്തണമെന്ന വകുപ്പുതലനിര്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വൃത്തിയാക്കല്‍. സ്റ്റേഷന് ഓഫീസര്‍ സുല്‍ഫീസ് ഇബ്രാഹിം നേതൃത്വം നല്കി. സിവില്ഡിഫന്സിലെ എട്ടുപേര്‍, ഷീറ്റുമേഞ്ഞ മേല്ക്കൂരയില്കയറി ഏറെ സാഹസികമായാണ് ഇവ നീക്കംചെയ്തത്. അഗ്നിരക്ഷാനിലയത്തിലെ സിവില്‍ ഡിഫന്‍സ് കോര്‍ഡിനേറ്റര്‍മാരായ ടി. ജയരാജന്, കെ. ശ്രീജേഷ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ വി.വിഷ്ണു, പോസ്റ്റ് വാര്ഡന് കാസിം, ഡെപ്യൂട്ടി പോസ്റ്റ് വാര്ഡന് ലിജി ബിജു എന്നിവരും പങ്കാളികളായി. താലൂക്ക് സൂപ്രണ്ട് പി. സീമാമു സേനാംഗങ്ങളുടെ പ്രവൃത്തിയെ അഭിനന്ദിച്ചു.