കോട്ടോപ്പാടം : പഞ്ചായത്തിലെ പാതയോരത്ത് മാലിന്യം തള്ളിയാല്‍ ഇനി പിടിവീഴും. കാണാന്‍ സംവിധാനവുമുണ്ട്. മാലിന്യംനിക്ഷേപം പതിവായ മൂന്ന് കേന്ദ്രങ്ങളില്‍ നിരീക്ഷണകാമറകള്‍ സ്ഥാപിച്ച് നാടിനെ വൃത്തിയായി സൂക്ഷിക്കാന്‍ നടപടിയെടു ത്തിരിക്കുകയാണ് ഗ്രാമ പഞ്ചായത്ത്. ആര്യാമ്പാവ് ബൈപ്പാസില്‍ റേഷന്‍ കടയ്ക്ക് സമീപം, കൊടക്കാട് കുണ്ടൂര്‍ക്കുന്ന് റോഡില്‍ മാട്ടിന്‍കുന്ന്, ഭീമനാട് – 55-ാംമൈല്‍ റോഡില്‍ ചേപ്പുകലായി എന്നിവടങ്ങളിലാണ് കാമറകള്‍ നിരീക്ഷണമാരംഭിച്ചിട്ടുള്ളത്.
മൂന്നിടങ്ങളും സ്ഥിരമായി മാലിന്യം തള്ളപ്പെടുന്ന കേന്ദ്രങ്ങളാണ്. അറവുമാലിന്യങ്ങള്‍ ഉള്‍പ്പടെ പാതയോരത്ത് കൊണ്ടിടുന്നത് വലിയതലവേദന സൃഷ്ടിച്ചിരുന്നു. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും യാതൊരു ഫലവുണ്ടായില്ല. തൊഴിലാളികളെ വെച്ച് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവിടങ്ങള്‍ ശുചീകരിച്ചിരുന്നു. എന്നിട്ടും മാലിന്യ നിക്ഷേപം നിര്‍ബാധം തുടര്‍ന്നപ്പോഴാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. വാഹന ത്തിന്റെ നമ്പര്‍പ്ലേറ്റടക്കം വ്യക്തമായി കാണാവുന്ന തരത്തില്‍ സാങ്കേതിക മികവുള്ള കാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന പറഞ്ഞു.
2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ആറ് ലക്ഷം രൂപയാണ് ഇതിന് ചെലവ്. ഓരോ കേന്ദ്രങ്ങളിലും ഉയരമുള്ള തൂണില്‍ രണ്ട് കാമറകള്‍ ഇരുവശങ്ങളും നിരീക്ഷിക്കുന്നതരത്തിലാണ് ക്രമീകരണം. കാമറയിലെ ദൃശ്യങ്ങള്‍ ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ ലഭ്യമാകും. മാലിന്യനിക്ഷേപം പിടിക്കപ്പെട്ടാ ല്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയായി ഈടാക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മാലിന്യസംസ്‌കരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി കൂടിയാണ് കാമറ പദ്ധതി നടപ്പിലാക്കിയത്. പ്ലാസ്റ്റിക് ബോട്ടിലുകളുടെ ശേഖരണ ത്തിനായി വാര്‍ഡുകളിലെ പ്രധാന കവലകളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബോട്ടില്‍ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്.