മണ്ണാര്‍ക്കാട് : മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വ ദിനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. മണ്ണാര്‍ക്കാട് രാജീവ് ഭവനില്‍ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി. നേതാക്കളായ കെ.ബാലകൃഷ്ണന്‍, പി.മുത്തു, എ.അസൈനാര്‍, എം.സി.വര്‍ഗീസ്, സക്കീര്‍ തയ്യില്‍, ഇ.ശശിധരന്‍, വി.പ്രീത, സി.മുഹമ്മദലി, ഷിഹാബ് മാസ്റ്റര്‍, പി.ഖാലിദ്, ഗിരീഷ് ഗുപ്ത, ഫിലിപ്പ്, മനച്ചിത്തൊടി ഉമ്മര്‍, പ്രേംകുമാര്‍, സതീശന്‍ താഴത്തേതില്‍, എസ്.രാമന്‍ കുട്ടി, അമീര്‍, ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.