മണ്ണാര്‍ക്കാട്: കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്താനെന്ന പേരി ല്‍ എ.ഡി.ബി. വായ്പ സ്വീകരിച്ചതിന്റെ നടപടി ക്രമങ്ങള്‍ സുതാര്യമാക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (കെ.ഡബ്ല്യു.എ.ഇ.യു)- സി.ഐ.ടി.യു ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുമരംപുത്തൂര്‍ സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് പി.കെ. ശശി ഉദ്ഘാടനം ചെയ്തു. കെ. പ്രശോഭ് അധ്യക്ഷനായി. ടി.പി. സന്ദീപ്, എ. നന്ദകുമാര്‍, വി. ദാമോദരന്‍, പി. മനോമോഹനന്‍, ഒ.ആര്‍. ഷാജി, സി. ജയേഷ്, വി. അമൃതരാജ്, കെ.പി. രാജീവ്, കെ.എസ്. വിനോദ് എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചകളും മറുപടി പ്രസംഗവും പ്രമേയാവതരണവും നടന്നു.ജില്ലാ ഭാരവാഹികളായി കെ. പ്രശോഭ് (പ്രസി.), വി. പ്രജീഷ്, കെ.പി. ലാവണ്യ (വൈ.പ്രസി), കെ. രവീന്ദ്രന്‍ (സെക്ര.), എ. നന്ദകുമാര്‍, കെ. സവിത ശിവ ദാസ് (ജോ. സെക്ര.), ബി. മോഹന്‍ദാസ് (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.