മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 125 പേരാണ് സമ്പൂര്‍ണ്ണ എപ്ലസുള്ളത്. 648 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി മുഴുവന്‍ പേരും വിജയിച്ചു. തുടര്‍ച്ചയായി ഏഴാം തവണയാണ് ഡി.എച്ച്.എസ് നൂറുശതമാനം വിജയം കൈവരിക്കു ന്നത്. 34 വിദ്യാര്‍ഥികള്‍ക്ക് ഒമ്പത് വിഷയങ്ങള്‍ക്ക് എ പ്ലസും നേടിയിട്ടുണ്ട്. പുനര്‍ മൂല്യ നിര്‍ണ്ണയില്‍ വിജയത്തിളക്കം കൂടുമെന്ന് തന്നെയാണ് സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപ കരും പറയുന്നത്. വളരെ പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരായ കുട്ടികളെ പരി ശീലിപ്പിച്ചെടുത്താണ് ഈ ഉന്നത വിജയം നേടിയതെന്ന പ്രത്യേകതയും ഈ സ്‌കൂളിനു ണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!