അലനല്ലൂര്‍ : ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വളരെ കൃത്യതയോടെ വിനിയോഗിക്കണമെന്ന് വിസ്ഡം അണയംകോട് യൂണിറ്റ് വട്ടമണ്ണപ്പുറത്ത് സംഘടിപ്പിച്ച മുജാഹിദ് മഹല്ല് സമ്മേളനം ആഹ്വാനം ചെയ്തു. നാടിന്റെ വികസനവും സമാധാനന്തരീ ക്ഷവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരും ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരുയുമാകണം തെരഞ്ഞെടുക്കപ്പെടേണ്ടത്. ധാര്‍മിക മൂല്യങ്ങളോ ടു പുറംതിരിഞ്ഞു നില്‍ക്കുന്നത് സമൂഹത്തിന്റെ സുഭദ്രമായ കെട്ടുറപ്പിന് വിഘാതമാ കുമെന്നും ധാര്‍മികത മുറുകെ പിടിക്കുന്നതിലൂടെ മാത്രമേ കുടുംബത്തിന്റെയും സമൂ ഹത്തിന്റെയും സുഗമമായ മുന്നോട്ടുപോകല്‍ സാധ്യമാകുകയുള്ളൂ എന്നും മഹല്ല് സമ്മേളനം അഭിപ്രായപ്പെട്ടു. പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ.ഹാരിസ് ബിന്‍ സലീം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.പി. ഹംസ അധ്യക്ഷനായി. വിസ്ഡം ഇസ്‌ലാ മിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ.അഷ്റഫ് മുഖ്യ പ്രഭാഷ ണം നടത്തി.വിസ്ഡം ജില്ലാ ജോ. സെക്രട്ടറി മണ്ഡലം ഒ. മുഹമ്മദ് അന്‍വര്‍, മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി, മണ്ഡലം സെക്രട്ടറി സാദിഖ് ബിന്‍ സലീം, വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് എം. റാഫി, യൂണിറ്റ് സെക്രട്ടറി അലി മന്തിയില്‍, ഹംസ തച്ചമ്പറ്റ എന്നിവര്‍ സംസാരിച്ചു.