* സംസ്ഥാനത്ത് 12 പേർക്കെതിരെ കേസ്

മണ്ണാര്‍ക്കാട് : തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുംവിധം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചാര ണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലപ്പുറം, എറണാ കുളം സിറ്റി, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് തടസ്സ മാകുംവിധം വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താന്‍ സാമൂഹ മാധ്യമങ്ങളില്‍ വിപുലമായ നിരീക്ഷണം നടത്തുന്നുണ്ട്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള മീഡിയ മോണിറ്ററിംഗ് സെല്ലുകളും പൊലിസും ശക്തമായ നിരീക്ഷണം നടത്തിവ രുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളെക്കുറിച്ച് പൊതുജനങ്ങ ള്‍ക്ക് പൊലിസിന്റെ സാമൂഹമാധ്യമ നിരീക്ഷണസംഘങ്ങള്‍ക്ക് വിവരം നല്‍കാം.

* വാട്സ്അപ് നമ്പരുകൾ

സൈബർ ഹെഡ്ക്വാർട്ടേഴ്‌സ് – 9497942700

തിരുവനന്തപുരം സിറ്റി – 9497942701

തിരുവനന്തപുരം റൂറൽ – 9497942715

കൊല്ലം സിറ്റി – 9497942702

കൊല്ലം റൂറൽ – 9497942716

പത്തനംതിട്ട – 9497942703

ആലപ്പുഴ – 9497942704

കോട്ടയം – 9497942705

ഇടുക്കി – 9497942706

എറണാകുളം സിറ്റി – 9497942707

എറണാകുളം റൂറൽ – 9497942717

തൃശ്ശൂർ സിറ്റി – 9497942708

തൃശ്ശൂർ റൂറൽ – 9497942718

പാലക്കാട് – 9497942709

മലപ്പുറം – 9497942710

കോഴിക്കോട് സിറ്റി – 9497942711

കോഴിക്കോട് റൂറൽ – 9497942719

വയനാട് – 9497942712

കണ്ണൂർ സിറ്റി – 9497942713

കണ്ണൂർ റൂറൽ – 9497942720

കാസർകോട് – 9497942714

തിരുവനന്തപുരം റെയ്ഞ്ച് – 9497942721

എറണാകുളം റെയ്ഞ്ച് – 9497942722

തൃശ്ശൂർ റെയ്ഞ്ച് – 9497942723

കണ്ണൂർ റെയ്ഞ്ച് – 9497942724

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!