മണ്ണാര്‍ക്കാട് : നിരോധിത ലഹരിക്കെതിരായ മണ്ണാര്‍ക്കാടിന്റെ പ്രതിരോധം നാളെ നഗരത്തില്‍ കുടുംബസ്‌നേഹ മതിലായി ഉയരും. നഗരസഭ, വ്യാപാര വ്യവസായ സംഘ ടനകള്‍, രാഷ്ട്രീയ സാമൂഹിക സാമുദായിക സംഘടനകള്‍, ട്രേഡ് യൂണിയനുകള്‍, മറ്റ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ മൂവ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് പ്രതീകാത്മക കുടുംബമതില്‍ തീര്‍ക്കുക. വൈകിട്ട് അഞ്ച് മുതല്‍ ആറുവരെ നെല്ലിപ്പുഴയില്‍ നിന്നും കുന്തിപ്പുഴ വരെ അയ്യായിരത്തില്‍പരം കുടുംബാംഗ ങ്ങളെ അണനിരത്തിയാണ് പ്രതിരോധ മതില്‍ തീര്‍ക്കുക. കുടുംബശ്രീ, വ്യാപാരി തൊ ഴിലാളി സംഘടനകള്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ എന്നിവയുടെയെല്ലാം പങ്കാളിത്തമുണ്ടാകും. നെല്ലിപ്പുഴയില്‍ മതിലിന്റെ തുടക്കത്തില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അണിചേരും. മൂവ് ചെയര്‍മാന്‍ കെ.എ കമ്മാപ്പ അധ്യക്ഷനാകും. നഗരസ ഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ പ്രതിജ്ഞ ചൊല്ലികൊടുക്കും. ലഹരിക്കെതിരെയു ള്ള പോരാട്ടം കുടുംബങ്ങളില്‍ നിന്നും തുടങ്ങണമെന്ന തീരുമാനത്തില്‍ നിന്നാണ് കൂട്ടാ യ്മ ഇത്തരത്തിലൊരു പ്രതിരോധമതില്‍ തീര്‍ക്കുന്നത്. കുടുംബമതിലിന്റെ വിളംബരാ ര്‍ഥം മൂവിന്റെ നേതൃത്വത്തില്‍ ഇന്ന നഗരത്തില്‍ റാലി നടത്തി. ഭാരവാഹികളായ ഫി റോസ് ബാബു, കൃഷ്ണദാസ് കൃപ, പ്രശോഭ് കുന്നിയാരത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍ കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!