മണ്ണാര്‍ക്കാട്: 2024-25 സാമ്പത്തിക വര്‍ഷം പദ്ധതി ചെലവ് ഇനത്തില്‍ മികച്ച നേട്ടം കൈ വരിച്ച വകുപ്പുകളില്‍ ഒന്നായി പട്ടികജാതി വികസന വകുപ്പ്. 1,331.06 കോടി രൂപയാണ് പട്ടികജാതി വികസന വകുപ്പ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ഇത് വകു പ്പിന് ചെലവഴിക്കാന്‍ ലഭിച്ച തുകയുടെ 98.23 ശതമാനമാണ്. ആയതില്‍ 654.22 കോടി രൂപ വിദ്യാഭ്യാസ മേഖലയിലെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍, ലംപ്‌സ്ം ഗ്രാന്റ്, സ്റ്റൈപ്പ ന്റ് എന്നിവയ്ക്കാണ് ചെലവഴിച്ചത്. വരുമാന പരിധി നോക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക നല്‍കുന്നത്. 2024-25 സാമ്പത്തിക വര്‍ഷം പട്ടികജാതി വിഭാഗക്കാരായ 585 വിദ്യാര്‍ഥിക ള്‍ക്ക് വിദേശ രാജ്യങ്ങളിലെ ഉന്നത സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസം നേടു ന്നതിന് അവസരം ഒരുക്കി. ഇതിന് 81.59 കോടി രൂപയാണ് ചെലവഴിച്ചത്.
സാമൂഹികമായ പുരോഗതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വളരെയെറെ ഇടപെടലു കള്‍ ഈ വര്‍ഷം നടപ്പിലാക്കുകയുണ്ടായി. ലൈഫ് മിഷന്‍ വഴി 1,27,377 പേര്‍ക്കാണ് ഭവനം ഉറപ്പാക്കിയത്. ഭൂരഹിതരായ പട്ടികജാതി വിഭാഗത്തില്‍പെട്ട 1,755 പേര്‍ക്ക് 85 ഏക്കര്‍ ഭൂമി വാങ്ങി നല്‍കാനും ഇക്കാലയളവില്‍ കഴിഞ്ഞു. ആയതിന് വേണ്ടി 70.64 കോടി രൂപ ചെലവഴിച്ചു. ഭവനരഹിതരായ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്കാണ് ഇതിന്റെ നേട്ടം ലഭിച്ചത്. വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് മികച്ച ഭൗതിക സാഹചര്യം ഒരുക്കി നല്‍കുക എന്ന ലക്ഷ്യത്തോടെ 4,568 പേര്‍ക്ക് പഠന മുറികള്‍ നിര്‍മ്മിച്ചു നല്‍കുകയും 3,273 പേര്‍ക്ക് പുതിയതായി പഠന മുറി അനുവദിക്കു കയും ചെയ്തു.
പണി പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പണി പൂര്‍ത്തീകരിച്ച് സുരക്ഷിത ഭവനം നല്‍ കുന്ന വകുപ്പിന്റെ അഭിമാന പദ്ധതിയായ സേഫ് വഴി കഴിഞ്ഞ വര്‍ഷം മാത്രം 6,622 പേര്‍ക്ക് ഭവനം ലഭിക്കുകയുണ്ടായി. കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച 4,165 വീടുകള്‍ പൂര്‍ത്തികരിച്ച് വാസയോഗ്യമാക്കുകയും ചെയ്തു. പട്ടികജാതി വിഭാഗത്തിലെ ഏറ്റവും ദുര്‍ബ്ബലവിഭാഗത്തില്‍പെടുന്ന 2,184 പേര്‍ക്ക് വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ക്കായി 48.70 കോടി രൂപ ചെലവഴിക്കുകയുണ്ടായി. സംസ്ഥാനത്താകെ ചികിത്സാ ധനസഹായമായി 29.28 കോടി രൂപ നടപ്പ് സാമ്പത്തിക വര്‍ഷം ചെലവഴിക്കയുണ്ടായി. ആയതിന്റെ പ്രയോജനം 13,183 പേര്‍ക്ക് ലഭിക്കുകയും ചെയ്തു. പട്ടികജാതി നഗറുകളുടെ വികസനത്തിനായി നടപ്പിലാക്കുന്ന അംബേദ്ക്കര്‍ ഗ്രാമ പദ്ധതി പ്രകാരം വിവിധ വിക സന പ്രവര്‍ത്തികള്‍ക്കായി 32.72 കോടി രൂപ ചെലവഴിക്കയുണ്ടായി. ആയതിന്റെ പ്ര യോജനം സംസ്ഥാനത്തൊട്ടാകെ 806 നഗറുകള്‍ക്ക് ലഭിക്കുകയും സമഗ്രമായ മാറ്റങ്ങള്‍ ഈ പ്രദേശങ്ങളില്‍ സാധ്യമാക്കുകയും ചെയ്തു.
