അലനല്ലൂര്‍ : എടത്തനാട്ടുകര ദാറുല്‍ഖുര്‍ ആന്‍ ഹിക്മ പ്രീസ്‌കൂള്‍ വാര്‍ഷികം ആഘോ ഷിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി ഉദ്ഘാടനം ചെയ്തു. എടത്തനാട്ടുകര മണ്ഡലം വൈസ് പ്രസി ഡന്റ് ടി.കെ മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. അലനല്ലൂര്‍ പഞ്ചായത്ത് അംഗം അക്ബര്‍ അലി പാറോക്കോട് ടാലന്റ് സെര്‍ച്ച് പരീക്ഷാവിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിസ്ഡം യൂത്ത് ജീല്ല് പ്രസിഡന്റ് ഉണ്ണീന്‍ ബാപ്പു, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്ര ട്ടറി റിഷാദ് അല്‍ഹികമി, അല്‍ഹിക്മ പ്രീസ്‌കൂള്‍ അഡ്മിന്‍ സലാഹുദ്ദീന്‍ ഇബ്‌നുസലീം എന്നിവര്‍ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
