കോട്ടോപ്പാടം: പഞ്ചായത്തിലെ കൊടക്കാട് എ.എം.എല്‍.പി. സ്‌കൂള്‍ 89-ാം വാര്‍ഷികം ആഘോഷിച്ചു. കിഡ്‌സ് ഫെസ്റ്റും നടന്നു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അബ്ദുള്‍ നാസര്‍ മൗലവി അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍, വാര്‍ഡ് മെമ്പര്‍ സി.കെ.സുബൈര്‍, മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍, ബി.പി.ഒ. മുഹമ്മദാലി, തങ്കപ്പന്‍, സമദ്, ഹമീദ്, അലി വെണ്ണക്കോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.