അലനല്ലൂര്‍: അലനല്ലൂരിന്റെ വിദ്യാലയ മുത്തശ്ശി മാപ്പിള സ്‌കൂള്‍ എന്ന എ.എം.എല്‍.പി സ്‌കൂളിന്റെ 119-ാം വാര്‍ഷികം ‘ ചിലമ്പൊലി 2024’ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പി.മുസ്തഫ അധ്യക്ഷനായി. വിഷ്ണു അലനല്ലൂര്‍ മുഖ്യാതിഥിയായി. കെ.തങ്കച്ചന്‍, ടി.ഷംസുദ്ദീന്‍ , ദിവ്യരാധാകൃഷ്ണന്‍, ടി.കെ.മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാദ്ധ്യാപകന്‍ കെ.എ. സുദര്‍ശനകുമാ ര്‍ സ്വാഗതവും പി.വി. ജയ പ്രകാശ് നന്ദിയും പറഞ്ഞു. വാര്‍ഷികത്തിന്റെ ഭാഗമാ യി അംഗന്‍വാടി കലാമേള, പ്രീ-പ്രൈമറി കലാമേള എന്നിവയും ഉണ്ടായി.