കല്ലടിക്കോട് : കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരിയുടെ വിതരണം കരിമ്പയില്‍ നടന്നു. കിലോയ്ക്ക് 29 രൂപ നിരക്കില്‍ 10 കിലോ വീതമുള്ള 750 ബാഗുകളാണ് കല്ലടിക്കോട് ദീപ ജംഗ്ഷനില്‍ വിതരണം നടത്തിയത്. ബി.ജെ.പി. ജില്ലാ സെക്രട്ടറി രവി അടിയത്ത് ഉദ്ഘാടനം ചെയ്തു. കരിമ്പ മണ്ഡലം അധ്യക്ഷന്‍ പി.ജയരാജ് മാസ്റ്റര്‍ അധ്യക്ഷനായി. മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ബീനചന്ദ്രകുമാര്‍, മണ്ഡലം ജനറല്‍ സെക്ര ട്ടറിമാരായ പി.വി.ഗോപാലകൃഷ്ണന്‍, ടി.അനൂപ്, ബി.ജെപി. കരിമ്പ പഞ്ചായത്ത് പ്രസിഡ ന്റ് ബി.കെ.ചന്ദ്രകുമാര്‍, ജനറല്‍ സെക്രട്ടറി ജയപ്രകാശ്, മണികണ്ഠന്‍, ഗോപാലകൃഷ്ണന്‍, ശിവദാസ്, ഹരി കാളിയോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.