്പാലക്കാട് : ഉഴവുകൂലി വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷക പ്രതിനിധികള്‍ ഉന്നയിച്ച വിഷയത്തില്‍ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ സംസ്ഥാനതല കോര്‍ ഡിനേഷന്‍ കമ്മിറ്റി പരിശോധിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ കര്‍ഷക പ്രതിനിധികളുമായി നടത്തിയ മുഖാ മുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പറഞ്ഞ കാര്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ നടപ്പിലാക്കും. നിലവിലെ പരി മിതികള്‍ക്കകത്തു നിന്ന് ചെയ്യാവുന്ന കാര്യങ്ങള്‍ മാത്രമാണ് പറയുന്നത്. മെയ് അവ സാനത്തോടെ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍. അനിലിന്റെ നേതൃത്വത്തില്‍ വീണ്ടും കര്‍ഷകരുമായി മുഖാമുഖം നടത്തും. ജനങ്ങളുടെ പ്രശ്‌നത്തില്‍ തുടര്‍ച്ചയായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി ഉറപ്പു നല്‍കി.