അലനല്ലൂര്‍: സംഘ ബോധത്തിലൂടെ ശക്തരാവുക എന്ന പ്രമേയത്തില്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന ജനകീയ സമര യാത്രക്ക് കര്‍ക്കിടാംകുന്ന് ഉണ്ണിയാലില്‍ തുടക്കമായി. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് വര്‍ഗീയ നിലപാടുകളിലും സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ നടപടികളി
ലും പ്രതിഷേധിച്ചാണ് സമരയാത്ര നടത്തുന്നത്.സമരയാത്ര മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കളത്തില്‍ അബ്ദല്ല ജാഥാ നായകന്‍ റഷീദ് ആലായന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പൊന്‍പാറ കോയക്കുട്ടി, കല്ലടി അബൂബക്കര്‍, ജില്ലാ സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍, ജാഥാ ഉപനായകന്‍ ഹുസൈന്‍ കോളശ്ശേരി, ഡയറക്ടര്‍ കെ.ആലിപ്പു ഹാജി, വനിത ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി റഫീക്ക പാറോക്കോട്ടില്‍, പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍ സംസാരിച്ചു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ പി.മുഹമ്മദാലി അന്‍സാരി, കെ.ടി ഹംസപ്പ, തച്ചമ്പറ്റ ഹംസ, റഷീദ് മുത്തനില്‍, ഹുസൈന്‍ കളത്തില്‍, കെ.ടി അബ്ദുല്ല, മജീദ് തെങ്കര, യൂസഫ് പാക്കത്ത്, ഉസ്മാന്‍ കൂരിക്കാടന്‍, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം, മണ്ഡലം പ്രസിഡന്റ് അഡ്വ. ഷമീര്‍ പഴേരി, ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, ട്രഷറര്‍ ശറഫു ചങ്ങലീരി എന്നിവര്‍ നേതൃത്വം നല്‍കി.അലനല്ലൂര്‍ ടൗണില്‍ നടന്ന ഒന്നാം ദിന സമാപന സമ്മേളനം നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി, സി. ഷഫീഖ് റഹ്മാന്‍,, ജാഥാ ഉപനായകന്‍ ഹുസൈന്‍ കോളശ്ശേരി സംസാരിച്ചു. ജാഥാ നായകന്‍ റഷീദ് ആലയന്‍ നന്ദി പറഞ്ഞു.സമരയാത്ര ഇന്ന് എടത്തനാട്ടുകര മേഖലയില്‍ നടക്കും. കോട്ടപ്പള്ളി നടക്കുന്ന സമരത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. മുസ് ലിം ലീഗ്, യൂത്ത് ലീഗ് ജില്ലാ, മണ്ഡലം നേതാക്കള്‍ പങ്കെടുക്കും.