മണ്ണാര്‍ക്കാട് : ആറുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും അനുവദിക്കണ മെന്നും ട്രഷറി നിയന്ത്രണം ഉടന്‍ പിന്‍വലിക്കണമെന്നും മണ്ണാര്‍ക്കാട് നടന്ന ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്സ് ലീഗ് ദ്വിദിന ക്യാംപ് ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളെ തളര്‍ ത്തുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരായ തുടര്‍ പ്രക്ഷോഭത്തിനും തദ്ദേശ ഭരണശാക്തീക രണത്തിന് വിവിധ കര്‍മ്മപദ്ധതികള്‍ക്കും ക്യാംപ് രൂപം നല്‍കി.
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരങ്ങളും ഫണ്ടും ഉറപ്പ് വരുത്തി കേരള പഞ്ചായത്ത് രാജ് , നഗരപാലിക നിയമങ്ങള്‍ 1994 ല്‍ നിലവില്‍ വന്നതിന്റെ മുപ്പതാം വാ ര്‍ഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ഡിസംബറില്‍ കോഴിക്കോട് സെമിനാര്‍, ജനപ്രതിനിധി സംഗമം, ഭരണമുള്ള സ്ഥാപനങ്ങളില്‍ മുപ്പതാം വാര്‍ഷിക സ്മാരക പദ്ധതി, മികച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും പ്രത്യേക അ വാര്‍ഡ്, പഞ്ചായത്ത് രാജ് നഗരപാലിക നിയമം സംബന്ധിച്ച് പ്രശ്നോത്തരി മത്സരം എന്നിവ സംഘടിപ്പിക്കും. ജൂണില്‍ ജില്ലാ തലങ്ങളില്‍ പ്രത്യേക പരിശീലന പരിപാടിക ള്‍ ഒരുക്കും. ഇതിന് മുന്നോടിയായി റിസോഴ്സ് ടീമിനെ രൂപീകരിക്കാനും തീരുമാനിച്ചു.
സമാപന സെഷന്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എല്‍.ജി.എം.എല്‍. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.കെ. മുസ്തഫ അധ്യക്ഷനായി. പ്രസിഡന്റ് കെ.ഇസ്മായില്‍ മാസ്റ്റര്‍ പദ്ധതികളുടെ പ്രഖ്യാപനം നടത്തി. ട്രഷറര്‍ സി.മുഹമ്മദ് ബഷീര്‍, സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, ജില്ലാ പ്രസിഡന്റ് സി.എ.സാജിദ് സംസാരിച്ചു.
സംഘടനാ സെഷനില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീര്‍ വയനാട് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.കെ.ഷറഫുദ്ദീന്‍ കരട്പദ്ധതി രേഖ അവതരിപ്പിച്ചു. ബാവ തൃക്ക രിപ്പൂര്‍, മുജീബ് കാമ്പാര്‍, കെ.പി.അബ്ദു റസാക്ക് കണ്ണൂര്‍, ജാസിര്‍ പിണങ്ങോട്, എ.പി. മജീദ് മാസ്റ്റര്‍, വി.പി.ഇബ്രാഹിം കുട്ടി, പി.സി.അഷ്റഫ്, മുഹമ്മുണ്ണി തൃശൂര്‍, ഇബ്രാഹീം കുട്ടി എറണാകുളം, ബഷീര്‍ മദനി, അനസ് അടിമാലി , നൗഫല്‍ കൊല്ലം, റിയാസ് പ്ലാമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു. ധര്‍മ്മവിചാരം സെഷനില്‍ വൈസ് പ്രസിഡന്റ് എം.എ.കരീം തൊടുപുഴ അധ്യക്ഷനായി. മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ.പി.വി. മനാഫ് വിഷയാവതരണം നടത്തി. സെക്രട്ടറിമാരായ ആബിദ ശെരീഫ് എറണാകുളം, സുഫൈജ അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.