കോട്ടോപ്പാടം: ശാസ്ത്രപരീക്ഷണങ്ങളും ബോധവല്‍ക്കരണ ക്ലാസും ഫ്‌ളാഷ്‌മോ ബുമെല്ലാമായി തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂളില്‍ ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു. വിദ്യാവിഷന്‍ പഠനോത്സവവും തുടങ്ങി.വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനായി. എസ്.ആര്‍.ജി കണ്‍വീനര്‍ ബിന്ദു.പി.വര്‍ഗീസ് വിഷയാവതരണം നടത്തി. മാനേജര്‍ സി.പി.ഷിഹാബുദ്ധീന്‍, ഡോ.മുസ്തഫ, സി.റൈഹാനത്ത്, കെ.വിനീത, രഞ്ജിത്ത് ജോസ്, മണികണ്ഠന്‍, ഹാരിസ് കോലോത്തൊടി, ജയചന്ദ്രന്‍ ചെത്തല്ലൂര്‍, സീനിയര്‍ അസിസ്റ്റന്റ് കെ.പ്രമീള, ഷിഹനാ പര്‍വ്വീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശാസ്ത്രലോകത്തെ പുത്തന്‍ അറിവുകള്‍ പകര്‍ന്ന് എം.ഇ.എസ്. കല്ലടി കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ്‌മോബും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!