അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂള്‍ എഴുപതാം വാര്‍ഷികം ആഘോഷിച്ചു. അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്‌നസത്താര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വി ദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. ഈ വര്‍ഷത്തെ മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് ക്യാഷ് അവാര്‍ഡുകളും, പ്രീപ്രൈമറി കിഡ്‌സ് വിന്നര്‍ ടാലന്റ് പരീലക്ഷയില്‍ റാങ്ക് നേടിയ 34 വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും രണ്ടാം പാദ വാര്‍ഷിക പരീക്ഷയില്‍ സമ്പൂര്‍ണ എഗ്രേഡ് നേടിയ 34 കുട്ടികള്‍ക്കുള്ള ഉപഹാ രങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. മാനേജര്‍ പി.ജയശങ്കരന്‍, സ്റ്റാഫ് സെക്രട്ടറി ഹംസ. എംപിടിഎ പ്രസിഡന്റ് ഷംല പരിയാരന്‍, അധ്യാപികമാരായ ഒ.ബിന്ദു, കെ.ബിന്ദു എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!