മണ്ണാര്‍ക്കാട്: ഡോക്ടറെ തടഞ്ഞുവച്ച് മര്‍ദിച്ചുവെന്ന പരാതിയില്‍ നാലു പേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റുചെയ്തു. മുക്കണ്ണം വെല്‍നസ് സെന്ററിലെ ഡോ. ആഷിഖിനെയാണ് തിങ്കളാഴ്ച രാത്രി നാലുപേര്‍ മര്‍ദിച്ചതായി പരാതിയുള്ളത്. സംഭവത്തില്‍ പെരിമ്പടാരി പണക്കപ്പറമ്പില്‍ സുധീഷ് (23), ചങ്ങലീരി മോതിക്കല്‍ പനക്കത്തോടന്‍ സവാദ് (30), പള്ളിക്കുന്ന് പാറക്കല്ല് മുബഷീര്‍ (27), കൂമ്പാറ ആലോലകത്ത് അഫ്‌സല്‍ (22) എന്നിവരെയാണ് സി.ഐ. ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രി എട്ടിനാണ് സംഭവം. പെരിമ്പടാരി മറീന ഫുട്‌ബോള്‍ ടര്‍ഫിലേക്കുള്ള വഴി ചോദിക്കാന്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ പ്രതികള്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയും അസഭ്യം പറയുകയും മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!