മണ്ണാര്‍ക്കാട്: മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന ജനകീയ സമര യാത്ര ഫെബ്രുവരി 29ന് തുടങ്ങും. കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് വര്‍ഗീയ നില പാടുകളിലും സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളിലും പ്രതിഷേധി ച്ചാണ് സമരയാത്രയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ ജാഥാ നായകനും ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി ഉപനായകനും ട്രഷറര്‍ കെ.ആലിപ്പു ഹാജി ഡയറക്ടറുമാണ്. നിയോജക മണ്ഡലം ഭാരവാഹികളായ പി.മുഹമ്മദാലി അന്‍സാരി, കെ.ടി.ഹംസപ്പ, തച്ചമ്പറ്റ ഹംസ, ഒ.ചേക്കു മാസ്റ്റര്‍, റഷീദ് മുത്തനില്‍, ഹുസൈന്‍ കളത്തില്‍, കെ.ടി. അബ്ദുള്ള, മജീദ് തെങ്കര, അഡ്വ.ഷമീര്‍ പഴേരി, മുനീര്‍ താളിയില്‍ എന്നിവരും നേതൃത്വം നല്‍കുന്ന സമരയാത്ര നിയോജക മണ്ഡലത്തിന്റെ വിവിധ പഞ്ചായത്ത്, മുനിസിപ്പല്‍ മേഖലകളില്‍ പര്യടനം നടത്തും. വ്യാഴാഴ്ച അലനല്ലൂര്‍ മേഖലയില്‍ നിന്നും തുടങ്ങുന്ന യാത്ര മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ യും വൈകീട്ട് അലനല്ലൂര്‍ ടൗണില്‍ നടക്കുന്ന സമാപന സമ്മേളനം നജീബ് കാന്തപുരം എം.എല്‍.എയും ഉദ്ഘാടന ംചെയ്യും. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തും.

മാര്‍ച്ച് ഒന്നിന് എടത്തനാട്ടുകര മേഖല സമരയാത്ര മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡ ന്റ് കല്ലടി അബൂബക്കറും വൈകീട്ട് കോട്ടപ്പള്ളയില്‍ നടക്കുന്ന സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് രണ്ടിന് കോട്ടോപ്പാടം പഞ്ചായത്തില്‍ സമരയാത്ര മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ. സിദ്ദീഖും വൈകീട്ട് കൊടക്കാട് നടക്കുന്ന സമാപന സമ്മേളനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കുമരംപുത്തൂര്‍, തെങ്കര പഞ്ചാ യത്തുകളിലെ പര്യടനത്തിനുശേഷം മണ്ണാര്‍ക്കാട് ടൗണില്‍ ബഹുജനറാ ലിയോടെ സമര യാത്ര സമാപിക്കും.

വിവിധ സമാപന സമ്മേളനങ്ങളില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കളത്തില്‍ അബ്ദുള്ള, ജില്ലാ പ്രസിഡന്റ് മരയ്ക്കാര്‍ മാരായമംഗലം, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി, ജില്ലാ സെക്രട്ടറി ടി.എ.സലാം മാസ്റ്റര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ തുടങ്ങിയവര്‍ സംസാരിക്കും. മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി നടത്തി വരുന്ന കാംപെയിനിന്റെ സമാപനം കുറിച്ചാണ് സമരയാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലിം ലീഗ് നേതാക്കളായ റഷീദ് ആലായന്‍, ഹുസൈന്‍ കോളശ്ശേരി, ആലിപ്പുഹാജി, റഷീദ് മുത്തനില്‍, മജീദ് തെങ്കര, അഡ്വ.ഷമീര്‍ പഴേരി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!