മണ്ണാര്‍ക്കാട് : കത്തോലിക്ക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് യൂണിറ്റിന്റെ 2024 – 2027 വര്‍ഷ ത്തെയ്ക്കുള്ള അംഗത്വ വിതരണം തുടങ്ങി. പെരിമ്പടാരി ഹോളിസ്പിരിറ്റ് ഫൊറോനാപ്പ ള്ളിയില്‍ നടന്ന യോഗത്തില്‍ ഫൊറോന ഡയറക്ടര്‍ ഫാ.രാജു പുളിക്കത്താഴെ പെരിമ്പ ടാരി ഇടവക അംഗമായ അലക്സ് പവ്വത്ത്മലയിലിന് പ്രാഥമിക അംഗത്വം നല്കി ഉദ്ഘാട നം ചെയ്തു.
ഇടവകയുടെ പരിധിയില്‍ താമസിക്കുന്ന സമുദായ അംഗങ്ങള്‍ക്ക് അനിവാര്യമായ ഘട്ടങ്ങളില്‍ അടിയന്തര സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് സുമനസ്സുക ളുടെ കൂട്ടായ്മയായ ഹാര്‍ട്ട് ലിങ്ക്സ് സംവിധാനവും സാമ്പത്തികേതര സഹായങ്ങള്‍ ഉറപ്പാക്കുന്നതിനായി നിയമ വിദഗ്ധര്‍, ഡോക്ടര്‍മാര്‍ മറ്റ് മേഖലകളിലെ വിദഗ്ധര്‍ തുടങ്ങിയ വരെ ഉള്‍പ്പെടുത്തി യൂണിറ്റ് തല ഹെല്‍പ്പ് ഡെസ്‌ക്ക് രൂപീകരണ പ്രവര്‍ത്തനവും ആരം ഭിച്ചു. മുണ്ടൂര്‍ യുവക്ഷേത്ര കോളേജില്‍ വെച്ച് മാര്‍ച്ച് 9 ശനിയാഴ്ച നടക്കുന്ന കത്തോലി ക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ നേതൃത്വ പരിശീലന പരിപാടിയായ വിഷന്‍ – 2024 സംഗമത്തില്‍ യൂണിറ്റിലെ മൂഴുവന്‍ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെ ടുക്കുവാനും തീരുമാനിച്ചു.
മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ഡേവിസ് മംഗലന്‍ അധ്യക്ഷനായി. രൂപത വൈസ് പ്രസിഡന്റ് അഡ്വ. റെജിമോന്‍ ജോസഫ്, മുന്‍ രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍, സെക്രട്ടറി ജീവന്‍ വേലിക്കകത്ത്,ട്രഷറര്‍ ജോണ്‍ ഇരട്ടേപ്പറമ്പില്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രജി സോമി കൊട്ടാരത്തില്‍, ആന്‍സ് ബാബു പുത്തന്‍ വീട്ടില്‍, ബേബി പൂവ്വക്കുളത്ത്, ജോര്‍ജ്ജ് ചോതിപറമ്പില്‍, തോമസ് ഒറീത്തായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.