മണ്ണാര്‍ക്കാട് :കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) സംരഭ ങ്ങളുടെ വികസനത്തിന് സ്വകാര്യമൂലധന നിക്ഷേപത്തിന്റെ സാധ്യത പരിശോധി ക്കുമെന്ന് കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശി. മണ്ണാര്‍ക്കാട് മാധ്യമങ്ങളോട് സംസാരി ക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ പൊതു പങ്കാളിത്തമാണ് ഉദ്ദേശിക്കുന്നത്. പുതിയ പദ്ധതികളിലാവും കൂടുതല്‍ പ്രാമുഖ്യം നല്‍കുക. നിലവിലുള്ളവയ്ക്ക് കഴിയുമോയെ ന്നതും പരിശോധിക്കും. കേരളത്തിന്റെ വര്‍ത്തമാനകാല സാഹചര്യത്തില്‍ സ്വകാര്യ പങ്കാളിത്തത്തിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെടിഡിസിയെ കൂടുതല്‍ കൂടുതല്‍ ജനകീയവല്‍ക്കരിക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്. സാധാരണക്കാര്‍ക്ക് കൂടി മുറിയെടുത്ത് താമസിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് താരിഫ് റേറ്റ് മാറ്റാനു മുണ്ട് ശ്രമങ്ങള്‍. അവധിക്കാല പാക്കേജ്, സ്ത്രീകള്‍, കുട്ടികള്‍ക്കും പ്രത്യേക പാക്കേജ് ഐടിമേഖലയിലുള്ളവര്‍ക്ക് ആസ്വദിച്ച് ജോലി ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ വര്‍ക്കേഴ്സ് പാക്കേജ്, പ്രത്യേക സീസണുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കുള്ള പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്റെ ലാന്‍ഡ് പ്രോപ്പര്‍ട്ടിയായ കൊല്ല ത്തുള്ള കായലാല്‍ ചുറ്റപ്പെട്ടുള്ള അക്വാലാന്‍ഡ് ഉദ്ഘാടനം ഉടന്‍ ഉണ്ടാകും. കെടിഡി സിയുടെ പ്രവര്‍ത്തനം മലബാര്‍ മേഖലയിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കുകയാണ് ല ക്ഷ്യം. കെടിഡിസിയ്ക്ക് മുമ്പുണ്ടായിരുന്ന നഷ്ടം പരമാവധി കുറച്ചുകൊണ്ട് വരിക യാണ്. നിലവില്‍ നടത്തിപ്പ് ലാഭത്തിലേക്ക് ഉയര്‍ത്തി കൊണ്ടുവരാന്‍ കഴിഞ്ഞത് ഈ ഭരണസമിതിയുടെ അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.