മണ്ണാര്‍ക്കാട് : വേനലെത്തിയതോടെ മണ്ണാര്‍ക്കാട് മേഖലയില്‍ തീപിടിത്തങ്ങളും കൂടു ന്നു. ഈ വര്‍ഷം ഇതുവരെ ചെറുതും വലുതുമായ 13 തീപിടിത്തങ്ങള്‍ സംഭവിച്ചു. ഉണ ക്കപ്പുല്ലിന് തീപിടിച്ചതും റബര്‍പുകപ്പുരയിലുണ്ടായ തീപിടിത്തങ്ങളുമാണ് അധികവും. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലവും അഗ്‌നിബാധയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 123 തീപിടി ത്തങ്ങളാണ് നിലയത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. വേനല്‍ക്കാല തീപിടിത്തങ്ങള്‍ സാധാര ണ നിലയില്‍ ഫെബ്രുവരി അവസാനിക്കുമ്പോഴാണ് ആരംഭിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ജനുവരിയുടെ തുടക്കം തന്നെ പറമ്പുകളിലും തോട്ടങ്ങളിലും മറ്റും തീപിടി ത്തമുണ്ടായത് ആശങ്ക ഉയര്‍ത്തുന്നു. വേനല്‍ രൂക്ഷമാകുന്ന മാര്‍ച്ച് – ഏപ്രില്‍ മാസങ്ങ ളില്‍ സ്ഥിതി എന്താകുമെന്ന വേവലാതിയിലാണ് അഗ്‌നിരക്ഷാസേനയും നാടും. അന്ത രീക്ഷതാപനില ഉയരുകയും തത്ഫലമായി തീപിടിത്ത സാധ്യത വര്‍ധിക്കുകയും ചെയ്യു മെന്നതിനാല്‍ ഇത് ഒഴിവാക്കാന്‍ പൊതുജനം ശ്രദ്ധിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അഗ്‌നിരക്ഷാസേന നിര്‍ദേശിച്ചു.

അഗ്‌നരിക്ഷസേന പറയുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കാറ്റുള്ളപ്പോള്‍ പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ തീ ഇടരുത്.
കരിയിലകള്‍ കത്തിക്കുമ്പോള്‍ തണുപ്പുള്ള സമയങ്ങളില്‍ കത്തിക്കുക
വീട്, ഷോപ്പിംഗ് മാളുകള്‍ തോട്ടങ്ങള്‍ മറ്റുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ചുറ്റും പതിനഞ്ച് അടി അകലത്തില്‍ കരിയിലകളും വെട്ടിമാറ്റി ഫയര്‍ലൈന്‍ സ്ഥാപിക്കണം
പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ തീ ഇടാതിരിക്കുക
തോട്ടം ഉടമകള്‍ തോട്ടത്തിലെ പുല്ലുവെട്ടി മാറ്റണം
വൈദ്യുതി ലൈനുകളില്‍ മരച്ചില്ലകള്‍ തട്ടിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക, ഉണ്ടെങ്കില്‍ കെഎസ്ഇബിയെ അറിയിക്കുക
ജനവാസമേഖലയില്‍ ഒഴിഞ്ഞു കിടക്കുന്ന പറമ്പിലെ പുല്ല് വെട്ടിമാറ്റാന്‍ ഉടമകള്‍ ശ്രദ്ധിക്കുക
സ്ഥിരം തീപിടിത്ത സ്ഥലങ്ങളില്‍ അടിക്കാടുകള്‍ വെട്ടിമാറ്റുക
വീടുകളിലേയും സ്ഥാപനങ്ങളിലെയും പഴയ വയറിങ്ങുകള്‍, കാലപ്പഴക്കം ചെന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാറ്റുക, ഐഎസ്ഒ അംഗീകാരമുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുക
തീപിടിത്തം ഉണ്ടാകുമ്പോള്‍ പ്രാഥമിക അഗ്‌നിശമനഉപാധി ഉപയോഗിച്ച് നിയന്ത്രണവിധേയമാക്കുക. ഉപകരണമില്ലെങ്കില്‍ തീയണയ്ക്കാന്‍ വെള്ളം, മണ്ണ്, മണല്‍ എന്നിവ ഉപയോഗിക്കുക
പൊതുസ്ഥലങ്ങളില്‍ സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയാതിരിക്കുക
പൊതുസ്ഥലങ്ങളില്‍ പാചകവും ഒഴിവാക്കുക.

തിരിച്ചു വരുമോ ആ വാട്ടര്‍മിസ്റ്റ്

വട്ടമ്പലത്തുള്ള അഗ്‌നിരക്ഷാ നിലയത്തില്‍ മൂന്ന് ഫയര്‍ എഞ്ചിനുകളാണ് ഉള്ളത്. 15 മീറ്ററിലധികം വീതിയുള്ള റോഡിലൂടെ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു യൂണി റ്റിന്റെ സംഭരണിയുടെ ശേഷി 5000 ലിറ്ററാണ്. മറ്റൊന്ന് 12 അടി വീതിയുള്ള വഴിയിലൂ ടെ പോകാന്‍ കഴിയുന്ന വാഹനമാണ്. സംഭരണിയുടെ ശേഷി 4000 ലിറ്റര്‍. മൂന്നാമത്തേത് മിനി ഫയര്‍ എഞ്ചിനാണ്. 3000 ലിറ്ററാണ് സംഭരണിയുടെ ശേഷി. ഇടുങ്ങിയ വഴികളി ലൂടെ ഈ വാഹനത്തിന് കടന്ന് പോകാന്‍ കഴിയില്ല. ഇത് സാധ്യമാകുന്ന വാട്ടര്‍മിസ്റ്റ് വാഹനം നിലയത്തിലുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ശബരിമലയിലേക്ക് കൊണ്ട് പോയ ഈ വാഹനം പമ്പയില്‍ വെച്ചുണ്ടായ അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചി രുന്നു. ഇത് പരിഹരിക്കുന്നതിന് വര്‍ക്ക്് ഷോപ്പിലേക്ക് കയറ്റിയ വാഹനം നാളിതുവ രെയും നിലയത്തിലെത്തിയിട്ടില്ല. തോട്ടങ്ങള്‍ കൂടുതലുള്ള മണ്ണാര്‍ക്കാട് മേഖലയില്‍ അധികവും തീപിടിത്തവും അത്യാഹിതങ്ങളും ഉണ്ടാകുന്നത് മലയോര മേഖലയിലാണ്. ഇവിടേക്കാകട്ടെ വലിയ വാഹനങ്ങള്‍ എത്താനും പാടാണ്. ചെറിയ വഴികളിലൂടെ കടന്ന് പോകുന്ന വാഹനമില്ലാത്ത പ്രതിസന്ധി മറികടക്കാന്‍ വാട്ടര്‍മിസ്റ്റും, വാട്ടര്‍ മിസ്റ്റ് ബുള്ളറ്റും അനിവാര്യമാണ്.

വേണം ഫയര്‍ ഹൈഡ്രെന്‍ഡുകള്‍

കുന്തിപ്പുഴയേ ആണ് അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വെള്ളത്തിന് സേന ആശ്ര യിക്കുന്നത്. നിലവില്‍ പുഴയിലാകട്ടെ ജലനിരപ്പ് പാടെ താഴ്ന്നിട്ടുമുണ്ട്. തീപിടിത്ത മുണ്ടാകുമ്പോള്‍ അഗ്‌നിശമന സേനയ്ക്ക് വെള്ളം ശേഖരിക്കുന്നതിന് നഗരത്തിലും പരിസരങ്ങളിലും ഫയര്‍ ഹൈഡ്രെന്‍ഡുകള്‍ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നു. അഗ്‌നിശമന സേനയ്ക്ക് ആവശ്യമായ ജലം സംഭരിക്കുന്നതിന് ടാപ്പ് ചെയ്യാന്‍ കഴിയുന്ന ഈ കണക്ഷന്‍ പോയിന്റ് സജീവ അഗ്‌നി സംരക്ഷണത്തിന്റെ ഒരു ഘടകമാണ്. നഗര സഭയും താലൂക്കിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്‍കയ്യെടുത്ത് വിവിധ ഇട ങ്ങളില്‍ ഈ സംവിധാനം ഒരുക്കിയാല്‍ അഗ്‌നിരക്ഷാസേനയ്ക്ക് ഏറെ പ്രയോജനപ്രദ മാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!