വാണിയംകുളം: ഓടിക്കൊണ്ടിരിക്കെ റോഡ് റോളറിന് തീപിടിച്ചു. പാലക്കാട് – കുളപ്പു ള്ളി പാതയില്‍ മനിശ്ശീരിയിലാണ് സംഭവം. കുളപ്പുള്ളി ഭാഗത്ത് നിന്ന് ഒറ്റപ്പാലം ഭാഗ ത്തേക്ക് പോവുകയായിരുന്ന റോഡ് റോളറിനാണ് തീപിടിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വാഹനത്തിന്റെ മുന്‍വശത്തായി പുക ഉയരു ന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടനെ റോഡ് റോളര്‍ നിര്‍ത്തുകയായിരുന്നു. അപ്പോഴേ ക്കും മുന്‍വശത്തായി തീ ആളിപ്പടര്‍ന്നിരുന്നു. ഇതോടെ ഡ്രൈവര്‍ അഭിലാഷ് വാഹന ത്തില്‍ നിന്നും ചാടിയിറങ്ങി. ഇതിനിടെ കൈയ്ക്ക് ചെറിയ പരിക്കേല്‍ക്കു കയും ചെയ്തു. തീ ആളിക്കത്തിയതോടെ വാഹനം മുന്നോട്ട് നീങ്ങുകയും ചെയ്തു. ഇതോടെ സമീപത്തുള്ളവര്‍ വാഹനത്തിന്റെ മുന്‍വശത്തായി കല്ലുകള്‍ വച്ച് നിര്‍ത്തുകയായി രുന്നു. തീപൂര്‍ണമായും പടര്‍ന്നതോടെ പാതയിലൂടെയുള്ള ഗതാഗതത്തിന് ഭാഗികമായി തടസം നേരിട്ടു. ഷൊര്‍ണൂരില്‍ നിന്നുള്ള രണ്ട് അഗ്നിരക്ഷാ യൂണിറ്റും പട്ടാമ്പിയില്‍ നിന്നുള്ള ഒരു യൂണിറ്റും സ്ഥലത്തെത്തിയാണ് തീപൂര്‍ണമായും അണച്ചത്. ഹൈവേ പൊലിസിന്റെയും ട്രാഫിക് പൊലിസിന്റേയും നേതൃത്വത്തില്‍ ഗതാഗതവും നിയന്ത്രിച്ചു. തീ പൂര്‍ണമായും കെടുത്തിയതിന് ശേഷം ജെസിബി ഉപയോഗിച്ച് റോഡ് റോളര്‍ സമീപത്തേക്ക് മാറ്റി. ഇതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ബാറ്ററി യില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ കത്താന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. വയറിങ്ങും എന്‍ജിനടക്കമുള്ള ഭാഗങ്ങളും പൂര്‍ണമായും കത്തിനശിച്ചതി നാല്‍ ഏകദേശം ആറുലക്ഷം രൂപ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. തൃശ്ശൂര്‍ മാടക്കത്തറ സ്വദേശി അനൂപിന്റെയാണ് റോഡ് റോളറെന്ന് പൊലിസ് പറഞ്ഞു.