ഒറ്റപ്പാലം: പാലപ്പുറത്തിന് സമീപം യാത്രയ്ക്കിടെ തീവണ്ടിയില്‍ നിന്നും തെറിച്ചുവീണ യുവാവിനെ ഗുരുതരപരിക്കേറ്റ നിലയില്‍ കണ്ടെത്തി. എറണാകുളം ആലുവ എരുമത്ത ല നെടുങ്ങാട് വീട്ടില്‍ അന്‍സിലിനാണ് (36) പരിക്കേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെ യായിരുന്നു അപകടം. കന്യാകുമാരി എക്‌സ്പ്രസ് തീവണ്ടിയില്‍ യാത്ര ചെയ്യുന്നതിനി ടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കാലുകള്‍ക്ക് ഗു രുതര പരിക്കേറ്റ അന്‍സിലിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
