മണ്ണാര്‍ക്കാട് : അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങു കളുടെ തത്സമയ സംപ്രേഷണം മണ്ണാര്‍ക്കാട് അരയങ്ങോട് ക്ഷേത്ര ഓഡിറ്റോറിയത്തി ല്‍ സംഘടിപ്പിച്ചു. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് എന്‍.ബിജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി. മനോജ്, മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ്‌കുമാര്‍, വൈസ് പ്രസിഡന്റുമാരായ എ. ബാലഗോപാലന്‍, ടി.എം.സുധ, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എന്‍.ആര്‍.രജിത, ഒ.ബി.സി. മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ശ്രീധരന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡ ന്റ് എം.പി.പരമേശ്വരന്‍, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് എസ്.മുരളീകൃഷ്ണന്‍, ബി.ജെ. പി. നഗരസഭാ കൗണ്‍സിലര്‍ പി.പ്രസാദ്, ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!