മണ്ണാര്‍ക്കാട് : ഗൈനക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടര്‍മാര്‍ക്ക് കേരള ഫെഡറേഷന്‍ ഓഫ് ഗൈനക്കോളജിയുടെ കീഴില്‍ പ്രസവശാസ്ത്രത്തെ കുറി ച്ചുള്ള വിദഗ്ദ്ധ പരിശീലനത്തിനായുള്ള കേന്ദ്രമായി മണ്ണാര്‍ക്കാട് ന്യൂ അല്‍മ ഹോസ്പിറ്റ ലിനെ തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്നും പ്രസവ-സ്ത്രീ രോഗ ശുശ്രൂഷയില്‍ മുന്നിട്ടുനില്‍ക്കുന്ന മൂന്ന് ആശുപത്രികളെ മാത്രമാണ് പരിശീലന കേന്ദ്രമായി തെര ഞ്ഞെടുത്തിരിക്കുന്നത്. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ,ആലുവ രാജഗിരി ഹോസ്പിറ്റല്‍ എന്നിവയാണ് പരിശീലന കേന്ദ്രമായി തെരെഞ്ഞെടുക്കപ്പെട്ട മറ്റ് രണ്ട് ആശുപത്രികള്‍. പാലക്കാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവ കേസുകള്‍ കൈകാര്യം ചെയ്യുന്ന ആശുപതി കൂടിയാണ് മണ്ണാര്‍ക്കാട് ന്യൂ അല്‍മ ഹോസ്പിറ്റല്‍. പരിശീലനം ഫെബ്രുവരി 19 മുതല്‍ ആരംഭിക്കുമെന്ന് മാനേജ്മന്റ് അറിയിച്ചു.