പാലക്കാട് : ദളിത് വിഭാഗത്തിലുള്ളയാളുടെ വീട് മോഷ്ടാവിന്റെ വീട് പരിശോധിക്കു ന്നത് പോലെ മണ്ണാര്‍ക്കാട് പൊലിസ് പരിശോധിച്ചെന്ന പരാതിയില്‍ പാലക്കാട് ജില്ലാ പൊലിസ് മേധാവിക്ക് പരാതിക്കാരന് പരാതി നല്‍കാവുന്നതാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍. പരാതി ലഭിച്ചാല്‍ വിശദമായ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീ കരിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. മണ്ണാര്‍ക്കാ ട് സ്വദേശി രാമചന്ദ്രന്റെ പരാതിയിലാണ് നടപടി. ക്രൈം നമ്പര്‍ 467/22 നമ്പര്‍ കേസി ലാണ് അന്വേഷണം നടത്തിയതെന്നും നാട്ടുകാരില്‍ ചിലര്‍ സംശയം പറഞ്ഞതിനാലാ ണ് പരാതിക്കാരന്റെ വീട്ടിലെത്തിയതെന്നും മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ കമ്മീഷനെ അറിയിച്ചു. വീട് പരിശോധിച്ചിട്ടില്ല. പൊലിസ് വീട്ടിലെത്തിയതിന്റെ മാനസിക വിഷമ ത്തിലാകാം പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ട് അവാ സ്തവമാണെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു.