കുമരംപുത്തൂര്‍ : കേരളശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗ മായി ബാലവേദി ക്യാംപ് സംഘടിപ്പിച്ചു. കുമരംപുത്തൂര്‍ എ.യു.പി. സ്‌കൂളില്‍ നടന്ന ക്യാംപ് സാഹിത്യകാരന്‍ കെ.പി.എസ്.പയ്യനെടം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം.രാമചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.എസ്.സുധീര്‍, കെ.യദു, വി.വിഷ്ണു, ബിനു മനോജ്, എന്‍.വി.ഉമ, കെ.ബാലസുബ്രഹ്മണ്യന്‍ മാസ്റ്റര്‍, മോഹനന്‍ എലവഞ്ചേരി എന്നിവര്‍ സംസാരിച്ചു. മണ്ണാര്‍ക്കാട് മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും അമ്പതിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ശാസ്ത്രപരീക്ഷണങ്ങള്‍, ശാസ്ത്ര കളിക ള്‍, പാട്ടുകള്‍ എന്നിവയുണ്ടായി. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വീട്ടുമുറ്റ ക്ലാസു കള്‍, ജന്‍ഡര്‍ ക്യാംപ്, യുവസംഗമം, ശാസ്ത്ര സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ എന്നിവര്‍ സംഘടിപ്പിക്കും. ഫെബ്രുവരി 17, 18 തിയതികളില്‍ തച്ചമ്പാറയില്‍ വെച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്.
