മണ്ണാര്‍ക്കാട് : സേവ് മണ്ണാര്‍ക്കാട് റണ്ണേഴ്സ് ക്ലബിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് സേവ് മണ്ണാര്‍ക്കാട് ബി.ഡി.കെയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാംപ് നടത്തി. 19 പേര് രക്തദാനം നടത്തി. ബ്ലഡ് ബാങ്കില്‍ രക്ത ക്ഷാമം നേരിടുന്നുണ്ട്. വിവിധ ക്ലബുകള്‍, സന്നദ്ധ സംഘടന, രാഷ്ട്രീയ കക്ഷികള്‍ എന്നിവരുടെ സഹകരണത്താലാണ് നിലവില്‍ പ്രയാസമില്ലാതെ മുന്നോട്ട് പോകുന്നത്. രക്തഗ്രൂപ്പുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യം മറികടക്കാന്‍ സന്നദ്ധരക്തദാനം പ്രോത്സാഹിപ്പിക്കണമെന്ന് ബി.ഡി.കെ ഭാരവാഹി അസ്ലം അച്ചു പറഞ്ഞു. സന്തോഷ്, സുഹ്റ, റഫീഖ്, ഫൈറൂസ്, നസീറ, ഷാഹിദ, സൈനുല്‍ ആബിദ്, നാസര്‍, നൗഫല്‍ മുണ്ടംപോക്ക് എന്നിവര്‍ നേതൃത്വം നല്കി.