മണ്ണാര്‍ക്കാട് : ബ്രിട്ടീഷ് നിര്‍മിതമായ നെല്ലിപ്പുഴയിലെ പഴയ ഇരുമ്പുപാലം വഴിയോര വിശ്രമകേന്ദ്രമാക്കി വികസിപ്പിക്കണമെന്ന് ആവശ്യം. ഇത് സംബന്ധിച്ച് എടത്തനാട്ടു കരയിലെ പൊതുപ്രവര്‍ത്തകനായ കെ.സേതുമാധവന്‍ പൊതുമരാമത്ത് – വിനോദസ ഞ്ചാര വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കി.

പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ പ്രകൃതിരമണീയമായ നെല്ലിപ്പുഴയ്ക്ക് കുറുകെയാണ് ഇരുമ്പുപാലമുള്ളത്. ഇത് പൈതൃകസ്മാരകമാക്കി സംരക്ഷിക്കണമെന്ന് നാടിന്റെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് യാത്ര ക്കും ചരക്കുനീക്കങ്ങള്‍ക്കും ടിപ്പുവിന്റെ പടയോട്ടത്തിനും വരെ സാക്ഷിയായ ഏറെ ചരിത്രപ്രാധാന്യമുള്ളതാണ് നെല്ലിപ്പുഴ പാലം. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പാലത്തിന് കാര്യമായ തകരാറൊന്നുമില്ല. സമീപത്ത് തന്നെ കോണ്‍ക്രീറ്റില്‍ പുതിയ പാലം നിര്‍മി ച്ചതോടെ പഴയപാലം ഉപയോഗിക്കാതെയായി. ഇതോടെ പരിസരം കാടുകയറുകയും സാമൂഹ്യവിരുദ്ധരുടെ താവളവുമായി മാറി. മണ്ണാര്‍ക്കാടിന്റെ ഗതകാലചരിത്രത്തി ന്റെ ശേഷിപ്പാണ് ഈ പാലം. ചരിത്രസ്‌നേഹികള്‍ക്കും വരുംതലമുറയ്ക്കുമെല്ലാം അ റിവും വിസ്മയവും പകരുന്നതാണ് പോയകാലത്തെ സാങ്കേതിക വൈദഗ്ദ്ധ്യം ഓര്‍മ പ്പെടുത്തുന്ന ഈ പാലം.

നൊട്ടമല ഇറക്കമിറങ്ങിയാല്‍ മണ്ണാര്‍ക്കാട്ടേക്കുള്ള സ്വാഗതകവാടമാകുന്ന ഇരുമ്പു പാലം വിനോദസഞ്ചാരത്തിന്റെ വലിയസാധ്യതയും തുറന്നിടുന്നു. പാലം നവീകരിച്ച് ഇരിപ്പിടങ്ങള്‍, പൂന്തോട്ടം, കോഫിസെന്റര്‍, വായനാകേന്ദ്രം, വെളിച്ചസംവിധാനം, പണം നല്‍കി ഉപയോഗിക്കാവുന്ന ശൗച്യാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കിയാ ല്‍ യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടും. അത് കൊണ്ട് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുയിടങ്ങള്‍ നവീകരിച്ച് ഉപകാ രപ്രദമാക്കുന്ന മാതൃക നെല്ലിപ്പുഴയിലെ പഴയപാലത്തിന്റെ കാര്യത്തിലും സ്വീകരി ക്കാവുന്നതാണ്. പൊതുമരാമത്ത് , ത്രിതല പഞ്ചായത്തുകള്‍, ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ടുകള്‍, സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ മുഖേന പദ്ധതി നടപ്പാക്കാവുന്നതേയുള്ളൂ. ദേശീയപാതയുടെ അധീനതയിലാണ് പാലമുള്ളത്. ഇവരുടെ അനുമതി ലഭ്യമായാലേ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കൂ. ഇതുമാ യി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു വരുന്നതായും വിവരമുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!