അലനല്ലൂര്‍ : മണ്ണാര്‍ക്കാട് താലൂക്കിലെ പ്രധാന മലയോര മേഖലയായ എടത്തനാട്ടുകര യിലേക്ക് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വീസ് നടത്തണമെന്ന് ആവ ശ്യമുയരുന്നു. പാലക്കാട്, കോഴിക്കോട്, മലപ്പുറം, നിലമ്പൂര്‍ എന്നിവടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ വേണ്ടത്. ഇത് സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ അമീന്‍ മഠത്തൊടി ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.

മലപ്പുറം ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് എടത്തനാട്ടുകരയില്‍ ആധു നികരീതിയില്‍ നവീകരിച്ച റോഡുകളുണ്ട്. ഏകദേശം 35000ന് മുകളിലാണ് ഇവിടു ത്തെ ജനസംഖ്യ. ഇവിടെ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് 25 കിലോ മീറ്ററും മലപ്പുറ ത്തേക്ക് 50, കോഴിക്കോട്ടേയ്ക്ക് 90, പാലക്കാട്ടേയ്ക്ക് 60, നിലമ്പൂരിലേക്ക് 48 കിലോമീ റ്ററുമാണ് ദൂരമുള്ളത്. എടത്തനാട്ടുകര മേഖലയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ നാമമാത്രമായേ സര്‍വീസേയുള്ളൂ. നിലവില്‍ ദൂരസര്‍വീസായി മണ്ണാര്‍ക്കാട് സബ് ഡിപ്പോയില്‍ നിന്നുള്ള ഉപ്പുകുളം – പാലക്കാട് സര്‍വീസുണ്ട്. നീണ്ട കാലത്തെ കാത്തി രിപ്പിന് ശേഷം 2022 മാര്‍ച്ചിലാണ് ഈ സര്‍വീസ് കെ.എസ്.ആര്‍.ടി.സി. പുനരാരംഭിച്ചത്. നല്ലരീതിയില്‍ തന്നെ ഈ സര്‍വീസ് തുടര്‍ന്ന് വരുന്നു.

എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ നിന്നും പൊതുമേഖലയില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസ് ഇല്ലാത്തത് വലിയ യാത്രാക്ലേശമാണ് സൃഷ്ടിക്കുന്നത്. ജില്ലാ ആസ്ഥാനമായ പാലക്കാട്ടേയ്ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി എടത്തനാട്ടുകരക്കാര്‍ക്ക് പോകണമെങ്കില്‍ അലനല്ലൂരിലോ, മണ്ണാര്‍ക്കാടോ എത്തി ബസ് കയറണം. മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് പോകണമെങ്കിലും സമാനമായ സ്ഥിതിയാണ്. വിദ്യാഭ്യാ സം, ജോലി, ആശുപത്രി മറ്റ് ആവശ്യങ്ങള്‍ക്കായി പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി തുടങ്ങിയ പട്ടണങ്ങളെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. കാര്‍ഷിക മേഖലയായത് കൊണ്ട് കാര്‍ഷികോല്‍പ്പന്നങ്ങള്‍ പട്ടണങ്ങളിലേക്ക് വില്‍പ്പനക്കായി എത്തിക്കുന്ന നിര വധി കര്‍ഷകരും എടത്തനാട്ടുകരയുടെ ഗ്രാമാന്തരങ്ങളിലുണ്ട്. സ്വകാര്യസര്‍വീസുകളാ ണ് ഇവര്‍ക്കെല്ലാം പ്രധാന ആശ്രയം.

അതേസമയം പൊന്‍പാറ ചളവ ഭാഗത്തുള്ള യാത്രക്കാര്‍ക്കാകട്ടെ ബസ് കയറുന്നതിന് സമാന്തര സര്‍വീസുകളെ ആശ്രയിച്ച് കോട്ടപ്പള്ളയിലേക്ക് എത്തണം. ഈ ഭാഗത്തേക്ക് ബസ് സര്‍വീസ് നീട്ടണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. എടത്തനാട്ടുകരയില്‍ നിന്നും പെരിന്തല്‍മണ്ണ വഴി മലപ്പുറത്തേക്കും, മഞ്ചേരി വഴി കോഴിക്കോട്ടേക്കും, മണ്ണാ ര്‍ക്കാട് വഴി പാലക്കാട്ടേക്കും, മേലാറ്റൂര്‍ – കരുവാരക്കുണ്ട് വഴി നിലമ്പൂരിലേക്കും പുതി യ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ അനുവദിച്ചാല്‍ എടത്തനാട്ടുകരക്കാര്‍ക്ക് ദീര്‍ഘദൂര യാത്രയ്ക്ക് ഏറെ ആശ്വാസമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!