മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്- തോരാപുരം പുതിയ പാലത്തിന് സമീപം സാമൂഹ്യവിരു ദ്ധശല്യം വര്‍ധിക്കുന്നുവെന്ന് പരാതി. വൈകുന്നേരങ്ങളില്‍ പാലത്തിന്റെ കൈ വരികളിലും പാലത്തിനടിയിലും പുഴയോരത്തായും ഇരുന്ന് സംഘമായി മദ്യപിക്കു ന്നവരാണ് ഏറേയും. വഴിയരികില്‍ തന്നെ മദ്യകുപ്പികള്‍ ഉപേക്ഷിക്കുന്നവരും ചില്ലു കുപ്പികള്‍ പൊട്ടിച്ച് പുഴയിലേക്ക് എറിയുന്നവരുമുണ്ട്. കുളിക്കാനും വസ്ത്രശുചീക രണത്തിനുമായി എത്തുന്നവരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. നെല്ലിപ്പുഴയ്ക്ക് കുറുകെ തോരാപുരത്ത് പാലംവന്നതോടെ ചേലേങ്കരവഴി നൊട്ടമല ഭാഗത്തേക്ക് സുഗമമായ സഞ്ചാരപാതയാണ് ഒരുങ്ങിയിട്ടുള്ളത്. വൈകുന്നേരങ്ങളില്‍ സ്ത്രീകളും കുട്ടികളു മുള്‍പ്പെടെ നടക്കാനിറങ്ങുന്നവര്‍ക്കും ഇത്തരക്കാര്‍ ശല്യമാകുന്നുണ്ട്. സന്ധ്യയായാല്‍ സമീപത്തെ തോപ്പുകളില്‍നിന്ന് ഇളനീര്‍ മുതല്‍ അടയ്ക്കവരെ മോഷണംപോകു ന്നതായി നാട്ടുകാരനായ കണ്ണന്‍ പറയുന്നു. നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ഈ സ്ഥല ത്ത് പൊലിസിന്റെ പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.