മണ്ണാര്‍ക്കാട് : തച്ചമ്പാറ, തെങ്കര, കുമരംപുത്തൂര്‍ പഞ്ചായത്ത് പരിധിയിലെ തോട്, കനാ ല്‍ എന്നിവയുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ചെറുകിട ജലസേചന വകു പ്പ് ഈ വേനല്‍ക്കാലത്ത് നടത്തും. കര്‍ഷകരുടെയും ജനങ്ങളുടെയും ആവശ്യം പരിഗ ണിച്ച് 94.2ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുക. തച്ചമ്പാറയില്‍ മാച്ചാം തോ ടിന്റെ അരിക് കോണ്‍ക്രീറ്റ് ഭിത്തി കെട്ടി സംരക്ഷിക്കും. അരികുഭിത്തിയില്ലാത്ത തിനാല്‍ തോടില്‍ നിന്നും വെള്ളം കൃഷിയിടങ്ങളിലേക്ക് എത്തുന്ന പ്രശ്നമുണ്ട്. ഇത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. പ്രശ്നത്തിന് പരിഹാരം കാണാന്‍ വേണ്ടി യാണ് 26ലക്ഷം രൂപ ചെലവില്‍ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ പോകുന്നത്. നിലവില്‍ പാടത്ത് കൃഷി നടക്കുന്നുണ്ട്. പദ്ധതിപ്രദേശത്തേക്ക് പോകാന്‍ വഴിയുമില്ലാത്തതുമാണ് പ്രതിസന്ധി. കൃഷികഴിഞ്ഞ് വെള്ളമൊഴിഞ്ഞാല്‍ തോട്സംരക്ഷണപ്രവൃത്തി തുടങ്ങും.

തെങ്കരയില്‍ ആനമൂളിയിലുള്ള ചെക്ഡാമിന്റെ വലതുകര കനാലില്‍ നാല്‍പ്പത് മീറ്ററോ ളം ഭാഗവും അടിയിലുള്ള തുരങ്കവും പുതുക്കിപണിയാനാണ് തീരുമാനം. പഴയ കരിങ്ക ല്ല് കെട്ടാണ് നിലവിലേത്. കനാലിന് ചോര്‍ച്ചയുമുണ്ട്. ഇതിനാല്‍ ജലം പാഴാകുന്നുവെന്ന് മാത്രമല്ല കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തുന്നതിനേയും പ്രതികൂലമായി ബാധിക്കു ന്നു. ഇതേ തുടര്‍ന്നാണ് 19.5 ലക്ഷം രൂപ ചെലവില്‍ കനാലും അടിയിലെ തുരങ്കവും പുതു ക്കി നിര്‍മിക്കാന്‍ ചെറുകിട ജലസേചനവകുപ്പ് പദ്ധതിയിട്ടത്. ആനക്കട്ടി റോഡിന് അടു ത്ത് തെങ്കരശാഖ കനാല്‍ കോണ്‍ക്രീറ്റ് ലൈനിംഗും നടത്തും. 21.2ലക്ഷം രൂപയാണ് ഇതി ന് ചെലവ്. ബണ്ട് മണ്ണായതിനാല്‍ ജലപ്രവാഹത്തില്‍ പൊട്ടുന്ന സ്ഥിതിയുണ്ട്. ഇത് കോ ണ്‍ക്രീറ്റ് ചെയ്ത ബലപ്പെടുത്തുകയാണ് ലക്ഷ്യം.

കുമരംപുത്തൂരില്‍ മോടംതോടിന്റെ അരികും ഭിത്തി കെട്ടി സംരക്ഷിക്കും. അരിക് ഇടിയുന്നത് മൂലം വെള്ളം സമീപത്തെ കൃഷിയിടങ്ങളിലേക്ക് എത്തുകയാണ്. ഇതിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് 27.5ലക്ഷം രൂപ ചെലവില്‍ ഭിത്തികെട്ടി തോടിന്റെ അരിക് സംരക്ഷിക്കാനൊരുങ്ങുന്നത്. നിര്‍ദിഷ്ട പദ്ധതികള്‍ മാസങ്ങള്‍ക്ക് മുമ്പ് കരാര്‍ ആയതാണ്. മഴകാരണമാണ് പ്രവൃത്തി നീണ്ട് പോയത്. ഈ വേനല്‍ സീസണില്‍ തന്നെ നാല് പ്രവൃത്തികളും പൂര്‍ത്തീകരിക്കാനാണ് ചെറുകിട ജലസേചന വകുപ്പിന്റെ നീക്കം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!