മണ്ണാര്‍ക്കാട്: അധികാര വികേന്ദ്രീകരണം അട്ടിമറിച്ചും ഫണ്ട് വെട്ടിച്ചുരുക്കിയും തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ലോക്കല്‍ ഗവണ്‍മെന്റ് മെ മ്പേഴ്‌സ് ലീഗിന്റെ (എല്‍.ജി.എം.എല്‍) നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുമ്പി ല്‍ ജനപ്രതിനിധികളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് നഗരസഭ മുന്‍വശത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റംഗം കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ് ലീഗ് സംസ്ഥാന ട്രഷററും മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാനുമായ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. അധികാര വികേന്ദ്രീകരണമെന്ന തത്വം അട്ടിമറിച്ച് പ്രാദേശിക സര്‍ക്കാറുകളായ ഗ്രാമ, ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളെയും നഗരസഭയും നോക്കുകുത്തികള്‍ ആക്കിയ സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കളത്തില്‍ അബ്ദുല്ല പറഞ്ഞു.

നഗരസഭ ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ സി.ഷഫിക്ക് റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, നഗരസഭ കൗണ്‍സിലര്‍ ഷമീര്‍ വേളക്കാടന്‍ എന്നിവര്‍ സമര സംഗമത്തെ അഭിവാദ്യം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ ആലിപ്പു ഹാജി, മണ്ഡലം സെക്രട്ടറി ഹുസൈന്‍ കളത്തില്‍, മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് കെ.സി അബ്ദുറഹ്മാന്‍, സെക്രട്ടറി മുജീബ് പെരുമ്പടി,ട്രഷറര്‍ നാസര്‍ പാതാക്കര, സി.കെ അബ്ദുറഹ്മാന്‍, എന്‍.വി സൈദ്, കുറുവണ്ണ റഷീദ്,സക്കീര്‍ മുല്ലക്കല്‍, ജാബിര്‍ പി.എം, സമദ് പൂവ്വക്കോടന്‍, ഷമീര്‍ നമ്പിയത്ത്, ടി.കെ സ്വാലിഹ്, ഫസലു കുന്തിപ്പുഴ, ഫിഫ മുഹമ്മദാലി, ടി.പി മൊയ്തുട്ടി, ഉസ്മാന്‍, മുഹമ്മദ് കുട്ടി, പാറക്കല്‍ ഹംസ, യൂസഫ് നമ്പിയത്ത്, അസീസ് കൊന്നക്കോട്, ഷനോജ് കല്ലടി തുടങ്ങിയവര്‍ പങ്കെടുത്തു.

കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. മെമ്പര്‍ സിദ്ദീഖ് മല്ലിയില്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ സഹദ് അരിയൂര്‍, ഇന്ദിര മടത്തുംപുള്ളി, മുന്‍ പ്രസിഡന്റ് കെ.കെ ലക്ഷ്മികുട്ടി, ശരീഫ് ചങ്ങലീരി, റസീന വറോടന്‍, പാര്‍ട്ടി നേതാക്കളായ മുഹമ്മദലി അന്‍സാരി, അസീസ് പച്ചീരി, കെ.കെ ബഷീര്‍, വൈശ്യന്‍ മുഹമ്മദ്, ശരീഫ് പച്ചീരി, റഷീദ് തോട്ടാശ്ശേരി, മുഹ്‌സിന്‍ ചങ്ങലീരി, കെ.സി മൊയ്തുപ്പ, കബീര്‍ മണ്ണറോട്ടില്‍, എന്‍.വി ഹംസപ്പു തുടങ്ങിയവര്‍ പങ്കെടുത്തു.

അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.ഹംസ അധ്യക്ഷനായി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വേണു മാസ്റ്റര്‍, മുസ്ലിം ലീഗ് മേഖല പ്രസിഡന്റ് യൂസുഫ് പാക്കത്തു, മണ്ഡലം ഭാരവാഹികളായ ഹംസ തച്ചമ്പറ്റ, മുഹമ്മദലി ആലയന്‍, പെന്‍ഷനേഴ്‌സ് ലീഗ് ജില്ലാ സെക്രട്ടറി യൂസുഫ് മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം.കെ ബക്കര്‍, റംല.കെ, മെമ്പര്‍മാരായ അലി മടത്തൊടി, ഷൗക്കത്തലി, ബഷീര്‍ പടുകുണ്ടില്‍, അനിത വിത്തനോട്ടില്‍, അജിത തുടങ്ങിയവര്‍ പങ്കെടുത്തു.

കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുമ്പില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. എല്‍.ജി എം.എല്‍ മണ്ഡലം വൈസ് പ്രസിഡന്റ് പാറയില്‍ മുഹമ്മദാലി അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലടി അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ,വികസന കാര്യ ചെയര്‍പേഴ്‌സണ്‍ റഫീന മുത്തനില്‍മുസ്ലിം ലീഗ് നേതാക്കളായ പാശ്ശേരി ഹസ്സന്‍ കെ.പി ഉമ്മര്‍, റഷീദ് മുത്തനില്‍, സൈനുദ്ദീന്‍ താളിയില്‍, എന്‍.പി ഹമീദ്, റഫീക്ക് കൊങ്ങത്ത്, എരുവത്ത് മുഹമ്മദ്, ജനപ്രതിനിധികളായ കെ.ടി അബ്ദുല്ല, കെ.ഹംസ മാസ്റ്റര്‍, കെ. റജീന, സി.കെ സുബൈര്‍, ഒ. ഇര്‍ഷാദ്, നസീമ അയ്‌നെല്ലി, റുബീന.കെ, റഷീദ പുളിക്കല്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!