അലനല്ലൂര്‍: അലനല്ലൂരില്‍ പുകപുരയ്ക്ക് തീപിടിച്ച് 550ഓളം റബര്‍ഷീറ്റുകള്‍ കത്തി നശിച്ചു. എട്ടുവര്‍ഷത്തോളം പഴക്കമുള്ള ഷീറ്റുമേഞ്ഞ പുകപുരയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. കാട്ടുകുളം വാര്‍ഡിലെ കൊങ്ങത്ത് ഉമ്മര്‍ഹാജിയുടെ റബര്‍പുകപുരയിലാ ണ് തീപിടിത്തമുണ്ടായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ചൂട് കാരണം ഷീറ്റ് ഉരുകി താഴെ വീണതായിരിക്കാം അഗ്നിബാധയ്ക്ക് കാരണമെന്ന് കരുതുന്നു. ഏകദേ ശം അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉമ്മര്‍ഹാജി പറഞ്ഞു. വീടിന് സമീപത്താണ് പുകപുരയുള്ളത്. അസ്വഭാവികമായ വിധത്തില്‍ പുക ഉയരു ന്നത് കണ്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ വീട്ടു കാരും തൊഴിലാളികളും സമീപവാസികളുമെല്ലാം ചേര്‍ന്ന് തീ കെടുത്തുകയായിരുന്നു. വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫി സര്‍ എസ്.അനിയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ പി. കെ.രഞ്ജിത്ത്, സി.റിജേഷ്, എം.മഹേഷ്, കെ.വി.സുജിത്, ഡ്രൈവര്‍ എം.ആര്‍.രാഗില്‍, ഹോംഗാര്‍ഡ് എന്‍.അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമെത്തി തീ പൂര്‍ണമായും അണച്ചു.