മണ്ണാര്‍ക്കാട് : ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മുല്ലാസ് വെഡിംഗ് സെ ന്റര്‍ വിന്നേഴ്‌സ് ട്രോഫിക്കും റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള പതിനൊന്നാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മുബാസ് ഗ്രൗണ്ടില്‍ തുടങ്ങി. മത്സര ത്തിന് മുമ്പ് നടന്ന കലാവിരുന്നില്‍ പ്രശസ്ത സിനിമാ താരങ്ങളായ കോട്ടയം നസീര്‍, വീണ നായര്‍, പാഷാണം ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
ടൂര്‍ണമെന്റ് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എഫ്.എ. പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, മുല്ലാസ് എം.ഡി. ഷാജി മുല്ലപ്പള്ളി, എസ്.എഫ്.എ. പ്ര സിഡന്റ് കെ.എം.ലെനിന്‍, എസ്.എഫ് നേതാക്കളായ ഹബീബ് റഹ്മാന്‍, റോയല്‍ മുസ്തഫ, വാഹിദ് കുപ്പൂത്ത്, കൃഷ്ണന്‍ കുട്ടി, മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി , കൗണ്‍സിലര്‍ മാരായ ടി.ആര്‍.സെബാസ്റ്റ്യന്‍, എം.എഫ്.എ. ഭാരവാഹികളായ ഫിറോസ് ബാബു, അബൂ ബക്കര്‍ ബാവി, എം.സലിം ഇബ്രാഹിം, ഡിലൈറ്റ് കെ.പി.അക്ബര്‍ രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആദ്യമത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കെ.എം.ജി. മാവൂര്‍ യുണൈറ്റഡ് എഫ്.സി. നെല്ലിക്കുത്തിനെ പരാജയപ്പെടുത്തി.