മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടന്ന ഗ്രാമസഭ പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. എന്‍.ഹംസ സ്മാരക കോണ്‍ഫന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷനായി. ചടങ്ങില്‍ കേരളോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ ക്ലബ്ലുകളെ അനു മോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.എ സലീം മാസ്റ്റര്‍, ജസീന അക്കര, രാജന്‍ ആമ്പാടത്ത്, സതി രാമരാജന്‍, എ. ഷൗക്കത്തലി, രാമചന്ദ്രന്‍ മാസ്റ്റര്‍, അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ട് തൊടി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ബിജി ടോമി, കെ.പി. ബുഷ്‌റ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.ജി.ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുസ്തഫ വറോടന്‍, പി. വി .കുര്യന്‍, ഷാനവാസ് മാസ്റ്റര്‍, പടുവില്‍ കുഞ്ഞി മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!